ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ടക്കൊലപാതകം വേദനിപ്പിച്ചെന്ന് മോദി; ‘സംസ്ഥാനത്തെയാകെ അപമാനിക്കരുത്’ 

ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ടക്കൊലപാതകം വേദനിപ്പിച്ചെന്ന് മോദി; ‘സംസ്ഥാനത്തെയാകെ അപമാനിക്കരുത്’ 

രാജ്യത്തെ നടുക്കിയ ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ ഇതാദ്യമായി പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം വേദനിപ്പിച്ചെന്ന് മോദി രാജ്യസഭയില്‍ പറഞ്ഞു. ഝാര്‍ഖണ്ഡിലായാലും പശ്ചിമബംഗാളിലായാലും കേരളത്തിലായാലും അക്രമ സംഭവങ്ങള്‍ ഒരേ രീതിയില്‍ പരിഗണിക്കപ്പെടണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്ന് അക്രമികള്‍ക്ക് പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും വേദനിപ്പിക്കുന്നതാണ് സംഭവമെന്നും മോദി കൂട്ടിച്ചേര്‍ത്തു.തബ്രിസ് അന്‍സാരിയെന്ന മുസ്ലിം യുവാവിനെ ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം 7 മണിക്കൂര്‍ ക്രൂരമര്‍ദ്ദനം നടത്തി കൊലപ്പെടുത്തുകയായിരുന്നു.

ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ടക്കൊലപാതകം വേദനിപ്പിച്ചെന്ന് മോദി; ‘സംസ്ഥാനത്തെയാകെ അപമാനിക്കരുത്’ 
ഉദ്യോഗസ്ഥരെ ബാറ്റുകൊണ്ട് മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ ; ദേഷ്യത്തില്‍ ചെയ്തത് ഓര്‍മ്മയില്ലെന്ന് മാധ്യമങ്ങളോട് 

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മോദി ഇതേക്കുറിച്ച് പരാമര്‍ശിച്ചത്.  സംഭവം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ചിലര്‍ ഝാര്‍ഖണ്ഡിനെ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ഹബ് ആയി ചിത്രീകരിക്കുകയാണ്. അത് ശരിയല്ല. അത്തരക്കാര്‍ ആ സംസ്ഥാനത്തെ ഒന്നാകെ ആക്ഷേപിക്കുകയാണ്. ഝാര്‍ഖണ്ഡിനെയാകെ ആക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. തബ്രിസ് അന്‍സാരിയെന്ന യുവാവിനെ തൂണില്‍ കെട്ടിയിട്ട് ഒരോ അടിക്കും ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്ന് വിളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മര്‍ദ്ദനത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയില്‍ ഇയാള്‍ മരണപ്പെടുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in