മോദി ഭരണത്തില്‍ എഫ്‌സിഐ കടുത്ത പ്രതിസന്ധിയില്‍, കടം കുതിച്ചുയര്‍ന്ന് 2.65 ലക്ഷം കോടിയിലെത്തി; 5 വര്‍ഷത്തിനിടെ മൂന്നിരട്ടിയോളം വര്‍ധന 

മോദി ഭരണത്തില്‍ എഫ്‌സിഐ കടുത്ത പ്രതിസന്ധിയില്‍, കടം കുതിച്ചുയര്‍ന്ന് 2.65 ലക്ഷം കോടിയിലെത്തി; 5 വര്‍ഷത്തിനിടെ മൂന്നിരട്ടിയോളം വര്‍ധന 

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) കടം മൂന്നിരട്ടി വര്‍ധിച്ചതായി കണക്കുകള്‍. എഫ്‌സിഐയുടെ നിലവിലെ കടം 2.65 ലക്ഷം കോടി രൂപയാണ്. 2014 ല്‍ ഇത് 91,409 കോടി രൂപയായിരുന്നു.190 ശതമാനത്തിന്റെ വര്‍ധനവാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയത്. 2016-17 കാലയളവ് മുതലാണ് കടം കുതിച്ചുയര്‍ന്നത്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ എഫ്‌സിഐ നാഷണല്‍ സ്മോള്‍ സേവിങ്സ് ഫണ്ടില്‍ നിന്നും വന്‍തുകകള്‍ ലോണ്‍ എടുക്കുകയായിരുന്നു. കേന്ദ്രത്തിന്റെ ഭക്ഷ്യ സബ്‌സിഡിയും യഥാര്‍ത്ഥത്തില്‍ ചിലവായ തുകയും തമ്മിലുള്ള അന്തരം നികത്താനായിരുന്നു ഇത്. ഭക്ഷ്യധാന്യങ്ങളുടെ സംസ്‌കരണത്തിനും വിതരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണ് എഫ്.സി.ഐ. 1965 ല്‍ ഫുഡ് കോര്‍പ്പറേഷന്‍സ് ആക്ട് പ്രകാരമാണ് ഇത് സ്ഥാപിതമായത്. താങ്ങുവില നിശ്ചയിക്കപ്പെട്ട ധാന്യങ്ങള്‍ സംഭരിക്കുകയും റേഷന്‍ കടകള്‍ മുഖേന വിതരണം ചെയ്യുകയുമാണ് ചുമതല.

മോദി ഭരണത്തില്‍ എഫ്‌സിഐ കടുത്ത പ്രതിസന്ധിയില്‍, കടം കുതിച്ചുയര്‍ന്ന് 2.65 ലക്ഷം കോടിയിലെത്തി; 5 വര്‍ഷത്തിനിടെ മൂന്നിരട്ടിയോളം വര്‍ധന 
‘സ്ഥിതി അതീവ ഗുരുതരം’, പിടിച്ചുനില്‍ക്കാനാകാതെ ബിസ്‌കറ്റ് ഭീമന്‍ പാര്‍ലേ ജി ; പതിനായിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു 

കേന്ദ്രമാണ് താങ്ങുവിലയും സംസ്ഥാനങ്ങള്‍ക്കുള്ള വില്‍പ്പനത്തുകയും നിശ്ചയിക്കുന്നത്. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിനെ ആശ്രയിച്ചാണ് എഫ്‌സിഐ നിലനില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ സബ്സിഡി അവശ്യത്തിനുള്ളതിനെ അപേക്ഷിച്ച് തീരെ കുറവ് തുകയാണ് ബഡ്ജറ്റ് വിഹിതമായി അനുവദിക്കുന്നത്. ഇതിനേക്കാളേറെ ചെലവ് വരുമ്പോള്‍ അന്തരം നികത്താന്‍ എഫ്‌സിഐ എന്‍.എസ്.എസ്.എഫില്‍ നിന്നും കടമെടുക്കും. 2019 മാര്‍ച്ച് 31 വരെ എഫ്‌സിഐ 1.91 ലക്ഷം കോടി ഇത്തരത്തില്‍ കടബാധ്യത വരുത്തി.മുന്‍പ് ഭക്ഷ്യ സബ്സിഡി തുക കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തുമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ഈ തുക മുഴുവനായി നല്‍കുന്നില്ല. ഇതോടെ എഫ്.സി.ഐ ലോണെടുക്കാന്‍ നിര്‍ബന്ധിതമായതാണ് കടം വര്‍ധിക്കാന്‍ ഇടയായതെന്ന് മുന്‍ അഗ്രിക്കള്‍ച്ചറല്‍ സെക്രട്ടറി സിറാജ് ഹുസൈന്‍ പറഞ്ഞു.

മോദി ഭരണത്തില്‍ എഫ്‌സിഐ കടുത്ത പ്രതിസന്ധിയില്‍, കടം കുതിച്ചുയര്‍ന്ന് 2.65 ലക്ഷം കോടിയിലെത്തി; 5 വര്‍ഷത്തിനിടെ മൂന്നിരട്ടിയോളം വര്‍ധന 
സാമ്പത്തിക പ്രതിസന്ധി: പൂട്ടിപ്പോയത് 300ലധികം വാഹനഷോറൂമുകള്‍; മൂന്ന് മാസത്തിനിടെ തൊഴില്‍ നഷ്ടമായത് 15,000 പേര്‍ക്ക്

ലോണ്‍ തിരിച്ചടയ്ക്കാതെയായാല്‍ ബാങ്കുകള്‍ ഇനിമേല്‍ ലോണ്‍ അനുവദിക്കാത്ത സ്ഥിതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യ സുരക്ഷാ സബ്‌സിഡി തുക ഉയരാന്‍ നിരവധി കാരണങ്ങളുണ്ട്. 2013 ലെ നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരം അരിയുടെയും ഗോതമ്പിന്റെയും വില കുറച്ചപ്പോള്‍ സബ്സിഡി ലഭിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. അതേസമയം സംഭരണവില എഫ്.സി.ഐ ഉയര്‍ത്തുകയും ചെയ്തു. കൂടാതെ എഫ്.സി.ഐ ഉയര്‍ന്ന വിലയില്‍ ധാന്യങ്ങള്‍ വാങ്ങുകയും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സബ്സിഡി വിഹിതം ഇരട്ടിച്ചു. ഭക്ഷ്യ സബ്സിഡി ജിഡിപി യുടെ 0.9 ശതമാനമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in