വര്‍ധിപ്പിച്ച പിഴത്തുക കുറയ്ക്കല്‍ ; സര്‍ക്കാരിന് മുന്നില്‍ പുതിയ വെല്ലുവിളി 

വര്‍ധിപ്പിച്ച പിഴത്തുക കുറയ്ക്കല്‍ ; സര്‍ക്കാരിന് മുന്നില്‍ പുതിയ വെല്ലുവിളി 

Published on

കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പുതിയ വിജ്ഞാപനം ഇറക്കി മറികടക്കാനുള്ള സര്‍ക്കാര്‍ നടപടി വൈകും. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് കാലതാമസത്തിന് ഇടയാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ വിജ്ഞാപനം ഇറക്കുന്നത് നീളാനാണ് സാധ്യത. മോട്ടോര്‍ വാഹന നിയമഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഓരോ നിയമലംഘനത്തിനും പിഴ പത്തിരട്ടിയായാണ് വര്‍ധിപ്പിച്ചത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ രാജ്യത്ത് ഇത് പ്രാബല്യത്തിലായി. എന്നാല്‍ സംസ്ഥാനത്ത് നടപ്പാക്കിയപ്പോള്‍ ജനങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നു.

വര്‍ധിപ്പിച്ച പിഴത്തുക കുറയ്ക്കല്‍ ; സര്‍ക്കാരിന് മുന്നില്‍ പുതിയ വെല്ലുവിളി 
മോട്ടോര്‍ വാഹന പിഴത്തുക കുറയ്ക്കും; അന്തിമ തീരുമാനം ബുധനാഴ്ച

നിയമലംഘനത്തിന് പിടിക്കപ്പെടുമ്പോള്‍ വാഹന യാത്രികരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന സ്ഥിതി വന്നു. കൂടാതെ ഉയര്‍ന്ന പിഴ ഉടന്‍ നല്‍കാതെ കോടതിയില്‍ അടയ്ക്കാമെന്ന് വാഹന ഉടമകള്‍ നിലപാടെടുക്കുകയും ചെയ്തത് പൊലീസിന് വിനയായി. ഉയര്‍ന്ന പിഴത്തുകയില്‍ ജനവികാരം സംസ്ഥാന സര്‍ക്കാരിന് എതിരാകുന്ന സ്ഥിതി വന്നപ്പോള്‍ ഇത് ഭേദഗതിയോടെ നടപ്പാക്കിയാല്‍ മതിയെന്ന് സിപിഎം നേതൃത്വം തന്നെ സര്‍ക്കാരിേേനാട് നിര്‍ദേശിച്ചു. ഇതോടെ ഓണം കഴിയുന്നത് വരെ പിഴയീടാക്കുന്നത് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്ന് പുതിയ വിജ്ഞാപനം ഇറക്കി ഉയര്‍ന്ന പിഴ മറികടക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

വര്‍ധിപ്പിച്ച പിഴത്തുക കുറയ്ക്കല്‍ ; സര്‍ക്കാരിന് മുന്നില്‍ പുതിയ വെല്ലുവിളി 
‘പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടത്’; മോട്ടോര്‍ വാഹന നിയമഭേദഗതിക്കെതിരെ സിപിഐഎം

സംസ്ഥാനത്തിന് അധികാരമുള്ള വകുപ്പുകളില്‍ പിഴ കുറയ്ക്കാനായിരുന്നു തീരുമാനം. വിജ്ഞാപനം തയ്യാറാക്കാന്‍ ഗതാഗത-നിയമ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ ഭേദഗതി പ്രകാരം ഏഴ് നിയമ ലംഘനങ്ങള്‍ക്ക് കുറഞ്ഞ പിഴയും പരമാവധി പിഴയുമാണ്. ഇത് എത്ര വേണമെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. എന്നാല്‍ പിഴത്തുക എത്രയായി നിജപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ധാരണയിലെത്തിയിരുന്നില്ല. ഇതിനിടെ അപ്രതീക്ഷിതമായി പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തതോടെ തിരിച്ചടിയായി. പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായാല്‍ പോളിങ് പൂര്‍ത്തിയാകുന്നത് വരെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുള്ള പ്രഖ്യാപനങ്ങള്‍ പാടില്ലെന്നാണ് നിയമം.അടിയന്തര സാചര്യമാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി ലഭിക്കുകയും വേണം.

logo
The Cue
www.thecue.in