കൃത്യമായി വാടക നല്‍കുന്നില്ല, കരാറുകള്‍ ലംഘിക്കുന്നു ; ഒയോ വിട്ട് ഹോട്ടലുടമകള്‍ 

കൃത്യമായി വാടക നല്‍കുന്നില്ല, കരാറുകള്‍ ലംഘിക്കുന്നു ; ഒയോ വിട്ട് ഹോട്ടലുടമകള്‍ 

ഹോട്ടല്‍ ബുക്കിങ് ശൃംഖലയായ ഒയോയുമായുള്ള ബന്ധമവസാനിപ്പിച്ച് എഴുനൂറോളം ഹോട്ടലുകള്‍. വാടക കൃത്യമായി നല്‍കാത്തതും ഹോട്ടലുകളുമായുള്ള കരാറുകള്‍ പാലിക്കാത്തതും കാരണമാണ് ഒയോ സംവിധാനത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി പ്രദീപ് ഷെട്ടി വ്യക്തമാക്കി. അമിത ചാര്‍ജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒയോയ്‌ക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് എഫ്എച്ച്ആര്‍ഐയുടെ തീരുമാനം. കൂടാതെ സൈറ്റ് വഴി ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് പലപ്പോഴും റൂം ലഭിക്കാത്ത അവസ്ഥ വരുത്തുന്നുണ്ടെന്നും ഒയോയ്‌ക്കെതിരെ ഇവര്‍ പരാതിപ്പെടുന്നു.

കൃത്യമായി വാടക നല്‍കുന്നില്ല, കരാറുകള്‍ ലംഘിക്കുന്നു ; ഒയോ വിട്ട് ഹോട്ടലുടമകള്‍ 
‘താന്‍ ഇപ്പോഴും എന്‍സിപിയില്‍’ ; ബിജെപി-എന്‍സിപി സഖ്യം അഞ്ചുവര്‍ഷം മഹാരാഷ്ട്ര ഭരിക്കുമെന്നും അജിത് പവാര്‍ 

സംഭവത്തില്‍ സംഘടന കോമ്പറ്റീഷന്‍ കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം ഒയോയില്‍ നിന്ന് ഒഴിവായ സൈറ്റുകള്‍ സോള്‍ഡ് ഔട്ട് ലേബലിലാണ് സൈറ്റില്‍ ഉള്ളത്. ഇത് തങ്ങള്‍ക്ക് തിരിച്ചടിയാവുന്നുവെന്നും ഹോട്ടലുടമകള്‍ വിശദീകരിക്കുന്നു. എന്നാല്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഒയോ തിരിച്ചുനല്‍കാത്തതിനാല്‍ ബന്ധം അറുത്തുമാറ്റാന്‍ കഴിയാത്ത സ്ഥിതിയും ഹോട്ടലുടമകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ വന്‍ കുടിശ്ശികയാണ് ഒയോ തന്നുതീര്‍ക്കാനുള്ളതെന്ന് നിരവധി ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. 35 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന് കാണിച്ച് ബംഗളൂരുവിലെ ഒരു ഹോട്ടലുടമ ഒയോ സ്ഥാപകനും മറ്റ് ആറ് പേര്‍ക്കുമെതിരെ ഇക്കഴിഞ്ഞയിടെ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കിയിരുന്നു.

കൃത്യമായി വാടക നല്‍കുന്നില്ല, കരാറുകള്‍ ലംഘിക്കുന്നു ; ഒയോ വിട്ട് ഹോട്ടലുടമകള്‍ 
ഷഹലയുടെ സഹപാഠികള്‍ക്ക് ഭീഷണിയെന്ന് പരാതി

അതേസമയം ഹോട്ടലുകളെ പഴിചാരിയാണ് ഓയോയുടെ വിശദീകരണം. കരാര്‍ സമയത്ത് ഉറപ്പുനല്‍കിയ ഗുണമേന്‍മ ലഭ്യമാക്കാത്ത ഹോട്ടലുകളുമായുള്ള കരാര്‍ അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് പ്രതികരണം. ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ക്കനുസൃതമായി മോശം റൂമുകളും സേവനവും തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു മാസത്തെ നോട്ടീസ് നല്‍കി നിയമാനുസൃതമായാണ് കരാര്‍ അവസാനിപ്പിക്കുന്നത്. നോട്ടീസ് പിരിയഡിലുള്ള കമ്പനികളാണ് സോള്‍ഡ് ഔട്ട് വിഭാഗത്തിലുള്ളതെന്നും ഉപയോക്താക്കളെ സഹായിക്കാനാണിതെന്നും ഒയോ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in