ഒമ്പതാം വയസില്‍ നഷ്ടമായ പഠനം 105-ാം വയസില്‍ തിരികെ പിടിച്ച് ഭഗീരഥിയമ്മ; എല്‍പി സ്‌കൂള്‍ പരീക്ഷയെഴുതി റെക്കോഡിലേക്ക്

ഒമ്പതാം വയസില്‍ നഷ്ടമായ പഠനം 105-ാം വയസില്‍ തിരികെ പിടിച്ച് ഭഗീരഥിയമ്മ; എല്‍പി സ്‌കൂള്‍ പരീക്ഷയെഴുതി റെക്കോഡിലേക്ക്

ഒമ്പതാം വയസില്‍ കൈവിട്ടുപോയ പഠനം 96 വര്‍ഷങ്ങള്‍ക്കിപ്പുറം തിരികെപിടിച്ച് ഭഗീരഥിയമ്മ. കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഗമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോഡിട്ട് 105കാരി നാലാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി. റെക്കോഡിനേക്കാളുപരി ഒരു നൂറ്റാണ്ടോളമായി മനസില്‍ കൊണ്ടു നടന്ന നഷ്ടബോധത്തില്‍ നിന്ന് പാസാകാനാണ് ഭഗീരഥിയമ്മയുടെ പ്രയത്‌നം.

കൊല്ലം തൃക്കരുവ സ്വദേശിനിയുടെ റെക്കോഡ് പരീക്ഷ ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിക്കഴിഞ്ഞു.

ഒമ്പതാം വയസില്‍ അമ്മ മരിച്ചതോടെ കൊച്ചു ഭാഗീരഥിക്ക് പഠനം നിര്‍ത്തേണ്ടി വന്നു. ഇളയ സഹോദരങ്ങള്‍ വളരാനും പഠിക്കാനും ഭഗീരഥി മൂന്നാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. 30കളില്‍ ആറു കുട്ടികളുടെ അമ്മയായിരിക്കെ ഭര്‍ത്താവും മരിച്ചു. നാല് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറ് മക്കളേയും ഭഗീരഥിയമ്മ ഒറ്റയ്ക്ക് വളര്‍ത്തി. ചെറിയ കടംവീട്ടലെന്നോണം അമ്മയുടെ 105-ാം വയസിലെ എല്‍പി ഉദ്യമത്തില്‍ ഇളയമകള്‍ ഒപ്പമുണ്ട്.

എഴുതാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ മൂന്ന് ദിവസം കൊണ്ടാണ് ഭഗീരഥിയമ്മ കണക്ക്, മലയാളം, എന്‍വയോണ്‍മെന്റ് എന്നീ പരീക്ഷ പേപ്പറുകള്‍ പൂര്‍ത്തിയാക്കിയത്. ഈ പ്രായത്തിലും ഭഗീരഥിയമ്മയുടെ കാഴ്ച ശക്തിക്കും ഓര്‍മശക്തിക്കും യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നും ഉത്സാഹത്തോടെയാണ് പരീക്ഷയെ സമീപിച്ചതെന്നും സാക്ഷരത മിഷന്‍ ഡയറക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.

ഒമ്പതാം വയസില്‍ നഷ്ടമായ പഠനം 105-ാം വയസില്‍ തിരികെ പിടിച്ച് ഭഗീരഥിയമ്മ; എല്‍പി സ്‌കൂള്‍ പരീക്ഷയെഴുതി റെക്കോഡിലേക്ക്
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം; 50000 രൂപ വരെ പിഴ 
ഒമ്പതാം വയസില്‍ നഷ്ടമായ പഠനം 105-ാം വയസില്‍ തിരികെ പിടിച്ച് ഭഗീരഥിയമ്മ; എല്‍പി സ്‌കൂള്‍ പരീക്ഷയെഴുതി റെക്കോഡിലേക്ക്
‘മലയാളി ഫാന്‍സ് വിവേകമുള്ളവരെങ്കില്‍ ഇങ്ങനെ ആക്രമിക്കുമോ?’; ആ അവകാശവാദത്തിന് പ്രസക്തിയില്ലാതായെന്ന് പൃഥ്വിരാജ്

തനിക്കിത് വരെ വിധവാ പെന്‍ഷനോ, വാര്‍ധക്യ പെന്‍ഷനോ കിട്ടിയിട്ടില്ലെന്ന പരാതി ഭഗീരഥിയമ്മയ്ക്കുണ്ട്. ആധാര്‍ കാര്‍ഡും ഇല്ല. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് അധികൃതര്‍ ഭഗീരഥിയമ്മക്ക് ഉറപ്പുകൊടുത്തിട്ടുണ്ട്.

നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നൂറ് ശതമാനം സാക്ഷരത കൈവരിക്കുകയാണ് മിഷന്റെ ലക്ഷ്യം. 2011 സെന്‍സസ് പ്രകാരം 18.5 ലക്ഷം നിരക്ഷരര്‍ കേരളത്തിലുണ്ട്. നിരക്ഷരത പൂര്‍ണമായി ഇല്ലാതാക്കാന്‍ വിവിധ പദ്ധതികള്‍ മിഷന്‍ നടപ്പിലാക്കുന്നുണ്ട്. അരികുവല്‍കൃത സമൂഹങ്ങളായ ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, ചേരിനിവാസികള്‍ എന്നിവര്‍ക്കിടയില്‍ പദ്ധതികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി വരികയാണ്. കഴിഞ്ഞ വര്‍ഷം സാക്ഷരത മിഷന്റെ അക്ഷരകേരളം പരിപാടിയില്‍ പരീക്ഷയെഴുതിയ 96 വയസ്സുള്ള കാര്‍ത്ത്യായനിയമ്മ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അന്ന് കാര്‍ത്ത്യായനിയമ്മ തുല്യത പരീക്ഷയ്ക്ക് 100ല്‍ 98 മാര്‍ക്ക് നേടുകയുണ്ടായി.

ഒമ്പതാം വയസില്‍ നഷ്ടമായ പഠനം 105-ാം വയസില്‍ തിരികെ പിടിച്ച് ഭഗീരഥിയമ്മ; എല്‍പി സ്‌കൂള്‍ പരീക്ഷയെഴുതി റെക്കോഡിലേക്ക്
ക്ലാസ്‌റൂമില്‍ നിന്ന് പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവം; കാറുണ്ടായിട്ടും അദ്ധ്യാപകര്‍ കൊണ്ടുപോയില്ലെന്ന് കുട്ടികള്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in