വൈകീട്ട് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഇടിമിന്നലിനെതിരെ ജാഗ്രത വേണം

വൈകീട്ട് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഇടിമിന്നലിനെതിരെ ജാഗ്രത വേണം

സംസ്ഥാനത്ത് ഇന്ന് വൈകീട്ട് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊന്‍മുടിയില്‍ രണ്ട് ദിവസത്തേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണംഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. രാത്രി പത്ത് മണി വരെ ജാഗ്രത വേണമെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കുട്ടികള്‍ ഉച്ചയ്ക്ക് ശേഷം തുറസായ സ്ഥലങ്ങളില്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും ആതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നവരും ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ളപ്പോള്‍ നിന്ന് കൊണ്ട് പ്രസംഗിക്കരുത്. ഉയര്‍ന്ന വേദികളിലെ പ്രസംഗവും ഒഴിവാക്കണം. മൈക്ക് ഉപയോഗിക്കരുത്.

മഴയോടൊപ്പം ഇടിമിന്നലുണ്ടായാല്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. ടെറസിലേക്കോ തുറസ്സായ സ്ഥലങ്ങളിലോ പോകരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. ജലാശയങ്ങളില്‍ ഇറങ്ങരുത്. നനഞ്ഞ തുണികള്‍ എടുക്കരുത്. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കണം. ഫോണ്‍ ഉപയോഗിക്കരുത്. ലോഹ വസ്തുക്കളില്‍ തൊടരുത്. തുറസ്സായ സ്ഥലത്താണെങ്കില്‍ കാലുകള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി ഇരിക്കണം. മിന്നല്‍ ഏറ്റാല്‍ പ്രഥമ ശുശ്രൂഷ നല്‍കണം. ആദ്യത്തെ മുപ്പത് സെക്കന്‍ഡുകള്‍ നിര്‍ണായകമാണ്. പൊള്ളലേല്‍ക്കാനും ഹൃദയാഘാതം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in