‘മാനസികരോഗിയാക്കാന്‍ ശ്രമം’; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ മൊഴി മാറ്റിപ്പറയാന്‍ സമ്മര്‍ദ്ദമെന്ന് സിസ്റ്റര്‍ ലിസി വടക്കേല്‍

‘മാനസികരോഗിയാക്കാന്‍ ശ്രമം’; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ മൊഴി മാറ്റിപ്പറയാന്‍ സമ്മര്‍ദ്ദമെന്ന് സിസ്റ്റര്‍ ലിസി വടക്കേല്‍

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദമുണ്ടന്ന് മുഖ്യസാക്ഷി ലിസി വടക്കേല്‍. ഫോണിലൂടേയും നേരിട്ടും മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. താന്‍ ജീവിക്കുന്നത് സമ്മര്‍ദ്ദത്തിന്റേയും ഒറ്റപ്പെടലിന്റേയും നടുവിലാണ്. തനിക്ക് മാനസികപ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായി. ബിഷപ്പിനെതിരെ മൊഴി കൊടുത്തത് ഉറച്ച ബോധ്യത്തോടെയാണ്. അത് പൂര്‍ണ സത്യമാണ്. ആ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. ബിഷപ്പ് തെറ്റ് ചെയ്തത് തന്നെയാണ്. ബിഷപ്പിന് ശിക്ഷ കിട്ടണം. സിസ്റ്ററിന് നീതി കിട്ടണം. പത്ത് മാസമായി അനുഭവിക്കുന്ന അവഗണനയും ഒറ്റപ്പെടുത്തലുകളും സഹിക്കുന്നതിലും അപ്പുറത്തായി. വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും സന്ന്യാസിനി ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ലിസി വടക്കേലിന്റെ പ്രതികരണം.

മൊഴി മാറ്റാനായി സൗഹൃദത്തോടേയും സാഹോദര്യ ഭാവത്തിലും ശത്രുതാമനോഭാവത്തിലും പലരും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

ലിസി വടക്കേല്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന് മുന്‍പേ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.   
‘മാനസികരോഗിയാക്കാന്‍ ശ്രമം’; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ മൊഴി മാറ്റിപ്പറയാന്‍ സമ്മര്‍ദ്ദമെന്ന് സിസ്റ്റര്‍ ലിസി വടക്കേല്‍
‘അവര്‍ക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ’; യുവ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളുടെ അമ്മമാര്‍ പറയുന്നു 

ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ കേസില്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ കഴിഞ്ഞാല്‍ ഒന്നാമത്തെ സാക്ഷിയാണ് ലിസി വടക്കേല്‍. ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീ ഫ്രാങ്കോയില്‍ നിന്നുണ്ടായ അതിക്രമത്തേക്കുറിച്ച് സിസ്റ്റര്‍ ലിസിയോട് വെളിപ്പെടുത്തിയിരുന്നു. വിവരം ലിസി വടക്കേല്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു.

ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കൊപ്പം നിലയുറപ്പച്ചതിന്റെ പേരില്‍ സിസ്റ്റര്‍ ലിസി വടക്കേലിന് പല തരത്തിലുള്ള പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മരുന്നും ഭക്ഷണവും നിഷേധിക്കാനും മഠത്തില്‍ നിന്ന് ഇറക്കിവിടാനും ശ്രമങ്ങളുണ്ടായി. സന്ന്യാസ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് മൂലമുള്ള ഒറ്റപ്പെടലും ലിസി വടക്കേല്‍ നേരിടുന്നുണ്ട്. കേസിന്റെ വിചാരണഘട്ടങ്ങള്‍ ആരംഭിച്ചിരിക്കേയാണ് മൊഴിമാറ്റാനുള്ള സമ്മര്‍ദ്ദത്തേക്കുറിച്ച് മുഖ്യസാക്ഷിയുടെ വെളിപ്പെടുത്തല്‍. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിചാരണക്കോടതിയില്‍ തുടങ്ങിയിട്ടുണ്ട്.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗമാണ് സിസ്റ്റര്‍ ലിസി. കത്തോലിക്കാ സഭയിലെ പ്രശസ്തയായ വചന പ്രഭാഷകയാണ്‌. 
‘മാനസികരോഗിയാക്കാന്‍ ശ്രമം’; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ മൊഴി മാറ്റിപ്പറയാന്‍ സമ്മര്‍ദ്ദമെന്ന് സിസ്റ്റര്‍ ലിസി വടക്കേല്‍
‘എത്രയോ കന്യാസ്ത്രീകളുടെ ഉള്ളില്‍ എരിയുന്ന പുസ്തകങ്ങളുണ്ട്’; സിസ്റ്റര്‍ ലൂസി കളപ്പുര

ലിസി വടക്കേല്‍ പറഞ്ഞത്

“പൂര്‍ണമായ ബോധ്യത്തോടെ പൂര്‍ണമായ സത്യമാണ് ഞാന്‍ പറഞ്ഞത്. ഒരു കാരണവശാലും ഞാന്‍ മൊഴി മാറ്റി പറയുകയില്ല. മൊഴി മാറ്റാനായി സൗഹൃദത്തോടേയും സാഹോദര്യ ഭാവത്തിലും ശത്രുതാമനോഭാവത്തിലും പലരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ സുവിശേഷ ധ്യാനത്തിന്റെ ടീമിലുണ്ടായിരുന്ന സഹോദരിമാരില്‍ ചിലര്‍ വഴി നിര്‍ദേശങ്ങള്‍ തരാന്‍ എന്റെ അടുക്കലേക്ക് പറഞ്ഞയച്ചു. 'ആ ലിസിയോട് ബിഷപ്പിനെതിരായി ചെയ്താല്‍ അത് സഭയ്ക്ക് നാണക്കേടാണ്. സഭ തകരും. സഭാ സംവിധാനത്തിന് അത് ഒതപ്പാകും. അതുകൊണ്ട് അതൊന്ന് മാറ്റിപ്പറയണം. ബിഷപ്പിനെതിരെ ഒന്നും പറയരുത്. അത് ക്രിസ്തുവിന്റെ മൗദികശരീരത്തിന് തടസമാണ്. മൗദിക ശരീരത്തിന് കോട്ടം തട്ടും' എന്നെല്ലാം പറയാന്‍ വേണ്ടി പലരേയും പറഞ്ഞയച്ചു. പത്ത് മാസമായി ഈ വേദനയും ഒറ്റപ്പെടലും സഹിക്കുന്നു. കുറ്റപ്പെടുത്തലുകള്‍ അവഗണന എല്ലാവരുടേയും മുന്നില്‍ ഒരു സഭാ വിരോധിയേപ്പോലെ സാത്താന്‍ സേവക്കാരിയേപ്പോലെ അവഗണിച്ച് എന്നെ മാറ്റി നിര്‍ത്തുമ്പോള്‍ തീവ്രമായ വേദന ഞാന്‍ അനുഭവിക്കുന്നത് ഒരു കാര്യം സാധിക്കാന്‍ വേണ്ടി മാത്രമാണ്. എത്രയും വേഗം ഈ കേസ് വിസ്താരം തീര്‍ന്നിരുന്നെങ്കില്‍ ഇതില്‍ നിന്നെല്ലാം വിടുതല്‍ കിട്ടും. ഒറ്റപ്പെടല്‍ സഹിക്കാവുന്നതിലും കൂടുതലായി എനിക്ക് തോന്നുകയാണ്.”

‘മാനസികരോഗിയാക്കാന്‍ ശ്രമം’; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ മൊഴി മാറ്റിപ്പറയാന്‍ സമ്മര്‍ദ്ദമെന്ന് സിസ്റ്റര്‍ ലിസി വടക്കേല്‍
മഞ്ജുവിന്റെ പരാതി ; മൊഴിയെടുപ്പിന് ഹാജരാകാതെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in