പ്രതിഭയുടെ ‘കായംകുളം കമന്റ്’ ശരിയായില്ലെന്ന് ശൈലജ ടീച്ചര്‍ ; അണികളുടെ രോഷത്തിന് പിന്നാലെ വിമര്‍ശിച്ച് മന്ത്രിയും 

പ്രതിഭയുടെ ‘കായംകുളം കമന്റ്’ ശരിയായില്ലെന്ന് ശൈലജ ടീച്ചര്‍ ; അണികളുടെ രോഷത്തിന് പിന്നാലെ വിമര്‍ശിച്ച് മന്ത്രിയും 

കായംകുളം എംഎല്‍എ യു പ്രതിഭ ഹരിക്കെതിരെ ആരോഗ്യമന്ത്രി കെകെ ശൈലജ. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശന കമന്റിട്ട പ്രതിഭയുടെ നടപടി ശരിയായില്ല. കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിതമായ രീതിയുണ്ടെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. വീണ ജോര്‍ജ് എംഎല്‍എയെ അഭിനന്ദിക്കുന്ന പോസ്റ്റിലാണ് പ്രതിഭ ഹരി കമന്റിട്ടത്. തനിക്കും അഭിനന്ദനം കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു കമന്റ്. കായംകുളം മണ്ഡലത്തോട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പക്ഷപാതിത്വമുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു പ്രതിഭയുടെ കുറിപ്പ്.

പ്രതിഭയുടെ കമന്റ്

പ്രിയപ്പെട്ട ഷൈലജ ടീച്ചര്‍, സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നു. ഞാന്‍ കായംകുളം താലൂക്ക് ആശുപത്രിക്കുവേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി Detailed Project Report തയ്യാറാക്കി. അപ്പോള്‍ അവരെ spv ആക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോര്‍ഡിനെ spv ആക്കാന്‍ പറഞ്ഞു. അതും സമയബന്ധിതമായി ഞാന്‍ ചെയ്തു. എന്നാല്‍ അതും കിഫ്ബിയില്‍ തന്നില്ല. അങ്ങേയറ്റം ആക്ഷേപങ്ങള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. 2000 നടുത്ത് രോഗികള്‍ വരുന്ന നാഷണല്‍ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്. ഇപ്പോ KEL നെ ടീച്ചര്‍ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നല്‍കണം. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേര്‍ എന്നെ മെന്‍ഷന്‍ ചെയ്തു. അതുകൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്കും ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ട്.

പ്രതിഭയുടെ കമന്റിനെ വിമര്‍ശിച്ച് നിരവധി സിപിഎം അണികള്‍ രംഗത്തുവന്നിരുന്നു. ഇതോടെ നിലപാട് വ്യക്തമാക്കി പ്രതിഭ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.

എംഎല്‍എയുടെ വിശദീകരണ പോസ്റ്റ്

പ്രിയമുള്ളവരെ, കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഷൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റില്‍ ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ല.ഷൈലജ ടീച്ചര്‍ എന്ന ആരോഗ്യ വകുപ്പ് മന്ത്രി ചെയ്യുന്ന കാര്യങ്ങളെ അങ്ങേയറ്റം ആദരവോടെ കാണുന്ന സഖാവാണ് ഞാന്‍. എന്നാല്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രി ധനമന്ത്രി ബജറ്റ് മറുപടി പ്രസംഗത്തില്‍ കിഫ് ബി യില്‍ ഉള്‍പ്പെടുത്തിയതാണ്. നാളിതുവരെ അതിന് പണം അനുവദിക്കപ്പെട്ടില്ല എന്നത് സത്യം തന്നെയാണ്. വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് എന്റെ ലക്ഷ്യം... 2001 മുതല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഉള്ള വ്യക്തിയാണ് ഞാന്‍. സ്തുതിപാഠകരുടെ ലാളനയോ മാധ്യമലാളനയോ കിട്ടി പൊതുപ്രവര്‍ത്തനത്തില്‍ നില്‍ക്കുന്ന ആളല്ല. നിരവധി സഖാക്കള്‍ നല്‍കുന്ന കറ കളഞ്ഞ സ്‌നേഹം മനുഷ്യ സ്‌നേഹികളായ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ കൂടെ നില്‍ക്കുന്ന നല്ല മനുഷ്യര്‍ അവരൊക്കെയാണ് എന്റെ കരുത്ത്... MLA ആയി ഞാന്‍ വരുമ്പോള്‍ കായംകുളത്തെ ഏറ്റവും വലിയ പ്രശ്‌നം അപകട മരണങ്ങള്‍ ആയിരുന്നു. ഇന്ന് തുടര്‍ച്ചയായ Campaign ലൂടെ അപകട നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ വലിയ അളവില്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൂര്‍ണ്ണമായിട്ടില്ല. കായംകുളം ആശുപത്രിയിലേക്ക് ആണ് കരുനാഗപള്ളി കഴിഞ്ഞ് നടക്കുന്ന അപകടങ്ങളില്‍ പെടുന്നവരെ കൊണ്ടുവരുന്നത്.കൂടാതെ കെപി റോഡ് ഉള്‍പ്പെടെ നടക്കുന്ന അപകടങ്ങളില്‍ പെടുന്നവരും വരുന്നത് ഇവിടെയാണ്.പ്രതിദിനം 1500ല്‍ അധികം ഛുഉണ്ട്. നിരവധി തവണ ഇതൊക്കെ സബ്മിഷനിലൂടെ അല്ലാതെ ഒക്കെ പറഞ്ഞിട്ടുണ്ട്.. നിയമസഭയിലെ എല്ലാ പ്രവര്‍ത്തനത്തിലും കൃത്യമായി ഇടപെടുന്ന MLA ആണ് ഞാന്‍ .. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ സാറിന്റെ ഇടപെടലിലൂടെ എനിക്ക് നിരവധി റോഡ് കിട്ടിയിട്ടുണ്ട്. അത് സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു. ഏ കെ ബാലന്‍ മിനിസ്റ്ററുടെ വകപ്പില്‍ നിന്ന് തിയേറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി അനുവദിച്ചിട്ടുണ്ട്. ഫിഷറീസ് മന്ത്രിയും റോഡുകള്‍ തന്ന് നന്നായി സഹായിക്കാറുണ്ട്.. തൊഴില്‍ വകുപ്പ് മന്ത്രി കേരളത്തിലെ അഞ്ചാമത്തെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ കായംകുളത്തിനാണ് നല്‍കിയത്.എന്നാല്‍ ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കായംകുളത്തിനോടുള്ള പ്രത്യേക സമീപനം മൂലമാണ് നിരവധി പാവങ്ങളുടെ ആശാ കേന്ദ്രമായ താലൂക്ക് ആശുപത്രി Dpr കിഫ് ബി യിലേക്ക് നല്‍കാതിരുന്നത്. .. ഞാന്‍ അതിനു വേണ്ടി ഇപ്പോഴും എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആദ്യം ഹാബിറ്റാറ്റ് ഉുൃ തയ്യാറാക്കി. പിന്നീട് ഹൗസിങ് ബോര്‍ഡ് കോര്‍പ്പറേഷനും. രണ്ടും കിഫ് ബി യിലേക്ക് അയച്ചിട്ടില്ല. ഇത് നേരിട്ട് മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരമാണ് ഇതിന് പിന്നില്‍.. അതിന് മന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല. മറ്റുള്ള സ്ഥലങ്ങളിലെ പോലെ വികസനം ചെയ്യാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട് എന്നും മന്ത്രിയുടെ അഭിനന്ദന Post എന്നെ പോലുള്ള MLA മാര്‍ക്കും Valuable ആണ് എന്നു പറഞ്ഞതിന് പ്രതികൂലമായി മറുപടി പറഞ്ഞവര്‍ക്കായി ഇത് ഇവിടെ എഴുതുന്നു.... ആരും ആഘോഷിക്കേണ്ടില്ല.. ഷൈലജ ടീച്ചര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി തന്നെ. അതില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും വ്യത്യസ്ത അഭിപ്രായമില്ല.

വീണയെ അഭിനന്ദിക്കുന്ന ആരോഗ്യമന്ത്രിയുടെ പോസ്റ്റ്

Related Stories

No stories found.
logo
The Cue
www.thecue.in