ബോധവത്കരണത്തിനായി കൂട്ടായ്മയാരംഭിച്ച് ‘ഭായിമാര്‍’; കട്ടപ്പനയില്‍ ഹിന്ദി കാരി വര്‍ക്കേഴ്‌സ് മീറ്റിങ്  

ബോധവത്കരണത്തിനായി കൂട്ടായ്മയാരംഭിച്ച് ‘ഭായിമാര്‍’; കട്ടപ്പനയില്‍ ഹിന്ദി കാരി വര്‍ക്കേഴ്‌സ് മീറ്റിങ്  

ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂട്ടായ്മയൊരുക്കി അതിഥി തൊഴിലാളികള്‍. കട്ടപ്പനയിലും സമീപ ഇടങ്ങളിലും ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. നഗരസഭ മിനി സ്റ്റേഡിയത്തില്‍ ഹിന്ദി കാരി വര്‍ക്കേഴ്‌സ് മീറ്റിങ് എന്ന പേരിലാണ് അവര്‍ ഒത്തുകൂടിയത്. തൊഴിലെടുക്കാന്‍ കേരളത്തിലെത്തിയവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ ബോധവത്കരണം ഊര്‍ജിതമാക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു യോഗം. വണ്ടന്‍മേട്‌ രാജാക്കണ്ടത്ത് എസ്‌റ്റേറ്റ് തൊഴിലാളിയായ ഡേവിസ് എന്ന അസം സ്വദേശി മുന്‍കൈ എടുത്താണ് പരിപാടി സംഘടിപ്പിച്ചത്.

ബോധവത്കരണത്തിനായി കൂട്ടായ്മയാരംഭിച്ച് ‘ഭായിമാര്‍’; കട്ടപ്പനയില്‍ ഹിന്ദി കാരി വര്‍ക്കേഴ്‌സ് മീറ്റിങ്  
അടിയന്തരാവസ്ഥയില്‍ പോലും ഇല്ലാത്തത്, തടവിലാക്കി പ്രതിഷേധം ഇല്ലാതാക്കാമെന്നത് വ്യാമോഹമെന്ന് പിണറായി വിജയന്‍

നൂറുകണക്കിനാളുകള്‍ യോഗത്തിനെത്തി. നമ്മള്‍ ജോലിയെടുക്കാനാണ് കേരളത്തിലെത്തിയിരിക്കുന്നതെന്നും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാതിരിക്കാന്‍ ജാഗ്രതയോടെ ഇടപെടണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. മദ്യലഹരിയിലുണ്ടാകുന്ന അക്രമങ്ങള്‍ വര്‍ധിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ കിടക്കുകയോ വൃത്തികേടാക്കുകയോ ചെയ്യരുത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നിങ്ങനെ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങിയ ഭാഷകളിലായിരുന്നു ബോധവത്കരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in