സമീറിന്റെ ഭാര്യ ഗരിമ അബ്രോള്‍ വ്യോമസേനയിലേക്ക്; കടമ്പ കടന്ന്‌,മിറാഷ് യുദ്ധവിമാനാപകടത്തില്‍ കൊല്ലപ്പെട്ട പൈലറ്റിന്റെ ഭാര്യ 

സമീറിന്റെ ഭാര്യ ഗരിമ അബ്രോള്‍ വ്യോമസേനയിലേക്ക്; കടമ്പ കടന്ന്‌,മിറാഷ് യുദ്ധവിമാനാപകടത്തില്‍ കൊല്ലപ്പെട്ട പൈലറ്റിന്റെ ഭാര്യ 

Published on

മിറാഷ് 2000 യുദ്ധവിമാനം തകര്‍ന്ന് കൊല്ലപ്പെട്ട സ്‌ക്വാഡ്രന്‍ ലീഡര്‍ സമീര്‍ അബ്രോളിന്റെ ഭാര്യ ഗരിമ അബ്രോള്‍ വ്യോമസേനയുടെ ഭാഗമാകും.ഇതിനുള്ള സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ വിജയിച്ച ഗരിമ തെലങ്കാന-ദിണ്ടിഗലിലുള്ള വ്യോമസേന അക്കാദമിയില്‍ ചേരും. പരിശീലന ശേഷം 2020 ഓടെയാണ് സേനയുടെ ഭാഗമാവുക. ഗരിമയുടെ ചിത്രങ്ങള്‍ സഹിതം റിട്ടയേര്‍ഡ് എയര്‍മാര്‍ഷല്‍ അനില്‍ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

സമീറിന്റെ ഭാര്യ ഗരിമ അബ്രോള്‍ വ്യോമസേനയിലേക്ക്; കടമ്പ കടന്ന്‌,മിറാഷ് യുദ്ധവിമാനാപകടത്തില്‍ കൊല്ലപ്പെട്ട പൈലറ്റിന്റെ ഭാര്യ 
മഴ പെയ്യാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം, ഇല്ലെങ്കില്‍ കട്ടപ്പൊക, താന്‍ പ്രാര്‍ത്ഥിക്കില്ലെന്നും എംഎം മണി 

ഫെബ്രുവരി ഒന്നിന് ബംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ വെച്ചുണ്ടായ അപകടത്തിലാണ് സമീര്‍ കൊപ്പെട്ടത്. പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തില്‍ സഹപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ നെഗിയും കൊല്ലപ്പെട്ടിരുന്നു. ഇജെക്ട് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അപകടത്തില്‍പ്പെടുകയായിരുന്നു. വന്‍സ്‌ഫോടനത്തോടെ യുദ്ധവിമാനം കത്തിയമര്‍ന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയണമെന്ന് തുറന്നടിച്ച് ഗരിമ രംഗത്തെത്തിയിരുന്നു. പിന്നാലെ വ്യോമസേനയുടെ ഭാഗമാകാനുള്ള താല്‍പ്പര്യം അറിയിക്കുകയും ചെയ്തു.

logo
The Cue
www.thecue.in