65 ലക്ഷത്തിന്റെ ലോട്ടറിയടിച്ചു, സുഹൃത്ത് ടിക്കറ്റുമായി മുങ്ങി; ഡിവൈഎസ്പിക്ക് പരാതി 

65 ലക്ഷത്തിന്റെ ലോട്ടറിയടിച്ചു, സുഹൃത്ത് ടിക്കറ്റുമായി മുങ്ങി; ഡിവൈഎസ്പിക്ക് പരാതി 

ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറിയുമായി സുഹൃത്ത് മുങ്ങിയെന്ന് പരാതി. മൂന്നാര്‍ ന്യൂ കോളനി സ്വദേശി ആര്‍ ഹരികൃഷ്ണനാണ് അയല്‍വാസി സാബുവിനെതിരെ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. 65 ലക്ഷം രൂപ അടിച്ച ലോട്ടറിയുമായി മുങ്ങിയെന്നാണ് പരാതി. ഹരികൃഷ്ണനും സാബുവും ചേര്‍ന്ന് തിങ്കളാഴ്ചയാണ് കുഞ്ചിത്തണ്ണിയില്‍ നിന്ന് ടിക്കറ്റെടുത്തത്. 30 രൂപയുടെ വിന്‍ വിന്‍ ടിക്കറ്റില്‍ 65 ലക്ഷം രൂപ സമ്മാനമടിച്ചു. അപ്പോള്‍ ഹരികൃഷ്ണന്റെ പക്കലായിരുന്നു ടിക്കറ്റ്. പിറ്റേന്ന് ഇയാള്‍ സാബുവിനെയും ബ്ലോക്ക് പഞ്ചായത്തംഗം സി നെല്‍സണെയും കൂട്ടി മൂന്നാറിലെ എസ്ബിഐ ശാഖയില്‍ ടിക്കറ്റുമായെത്തി.

65 ലക്ഷത്തിന്റെ ലോട്ടറിയടിച്ചു, സുഹൃത്ത് ടിക്കറ്റുമായി മുങ്ങി; ഡിവൈഎസ്പിക്ക് പരാതി 
വാടകയ്ക്ക് എടുത്തുകൊടുത്ത കാര്‍ ഉപയോഗിച്ചവര്‍ മാല മോഷ്ടിച്ചതിന് പൊലീസ് മര്‍ദ്ദനം,മനംനൊന്ത് ആത്മഹത്യ; നീതി കിട്ടാതെ യുവാവിന്റെ കുടുംബം 

എന്നാല്‍ രണ്ട് പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റായതിനാല്‍ ജോയിന്റ് അക്കൗണ്ട് എടുക്കണമെന്ന് അവിടെ നിന്ന് നിര്‍ദേശിച്ചു. എന്നാല്‍ അതിനായി പിറ്റേന്ന് വരാമെന്ന് പറഞ്ഞ് അവര്‍ മടങ്ങി. ഇതോടെ ടിക്കറ്റ് സാബുവിന്റെ കയ്യിലായി. പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ സാബുവിന്റെ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. വിളിച്ചുനോക്കിയപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് സാബു ടിക്കറ്റുമായി മുങ്ങിയെന്ന് വ്യക്തമായത്. മൂന്നാറില്‍ നിര്‍മ്മാണ ജോലികള്‍ക്ക് എത്തിയതാണ് സാബു. വാടകയ്ക്കാണ് താമസം. ഇയാളുടെ യഥാര്‍ത്ഥ മേല്‍വിലാസം ഹരികൃഷ്ണന്‍ ഉള്‍പ്പെടെ ആര്‍ക്കുമറിയില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in