‘ക്യാന്‍സര്‍ മരുന്നിനായി ഗോമൂത്രം’; ആയുഷ് മന്ത്രാലയം പഠനം നടത്തുന്നുവെന്ന് ബിജെപി മന്ത്രി 

‘ക്യാന്‍സര്‍ മരുന്നിനായി ഗോമൂത്രം’; ആയുഷ് മന്ത്രാലയം പഠനം നടത്തുന്നുവെന്ന് ബിജെപി മന്ത്രി 

Published on

അര്‍ബുദത്തിനുള്ള മരുന്നുകളുണ്ടാക്കാന്‍ ഗോമൂത്രം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആയുഷ് മന്ത്രാലയം പഠനം നടത്തിവരികയാണെന്ന് കേന്ദ്രമന്ത്രി അശ്വിനി ചൗബേ. പലവിധ ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ട്. അതിനാല്‍ മരുന്നായി ഉപയോഗിച്ച് ക്യാന്‍സര്‍ രോഗം ഇല്ലാതാക്കാന്‍ തക്ക ഗവേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വിശദമായ പിരിശോധനകളും ചര്‍ച്ചകളും നടക്കുകയാണ്.

‘ക്യാന്‍സര്‍ മരുന്നിനായി ഗോമൂത്രം’; ആയുഷ് മന്ത്രാലയം പഠനം നടത്തുന്നുവെന്ന് ബിജെപി മന്ത്രി 
ഗോമൂത്രം കുടിച്ചാണ് സ്തനാര്‍ബുദം മാറ്റിയതെന്ന് സാധ്വി പ്രഗ്യാസിങ്; ആരോഗ്യപ്രശ്‌നങ്ങളിലാണ് ജാമ്യമെന്ന് ഓര്‍മ്മിപ്പിച്ച് സോഷ്യല്‍മീഡിയ

രോഗവിമുക്തിക്കായി ആളുകള്‍ പശുമൂത്രം കുടിക്കാറുണ്ട്. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയും ഗോമൂത്രം കുടിക്കാറുണ്ടായിരുന്നു. പശുമൂത്രം ഏറെ ഗുണപ്രദവും ശക്തിയേറിയതുമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ പഠനം അനിവാര്യമാണെന്നുമാണ്‌ ബിജെപി മന്ത്രിയുടെ വാദം. പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. . ശനിയാഴ്ചയും ചൗബേ സമാന അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

logo
The Cue
www.thecue.in