ഷെഹ്ലയുടെ സ്‌കൂളിലേക്ക് ദുരന്തടൂറിസ്റ്റുകള്‍; മാളത്തില്‍ കമ്പിട്ട് കുത്താനും സെല്‍ഫിയെടുക്കാനും കുടുംബങ്ങളും

ഷെഹ്ലയുടെ സ്‌കൂളിലേക്ക് ദുരന്തടൂറിസ്റ്റുകള്‍; മാളത്തില്‍ കമ്പിട്ട് കുത്താനും സെല്‍ഫിയെടുക്കാനും കുടുംബങ്ങളും

അഞ്ചാം ക്ലാസുകാരി ഷെഹ്ല ഷെറിന് പാമ്പുകടിയേറ്റ സുല്‍ബത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദുരന്ത ടൂറിസ്റ്റുകളെ തിരക്ക്. ഷെഹ്ലയുടെ മരണവാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെ സ്‌കൂള്‍ കാണാനെത്തുന്നവരുടെ തിക്കും തിരക്കുമാണ് പ്രദേശത്ത്. ചിലര്‍ ഞായര്‍ അവധിയാഘോഷത്തിനുള്ള വീക്കെന്‍ഡ് ട്രിപ്പ് ഡെസ്റ്റിനേഷനായി സര്‍വജന സ്‌കൂള്‍ തെരഞ്ഞെടുത്തു. വരാന്തയില്‍ കയറിനിന്ന് ഒറ്റമായും കൂട്ടമായും സെല്‍ഫിയെടുക്കല്‍, ഫേസ്ബുക്ക് ലൈവിടല്‍, പാമ്പുള്ള മാളത്തില്‍ കമ്പിട്ട് കുത്തിയിളക്കല്‍ തുടങ്ങിയവയാണ് ദുരന്ത ടൂറിസ്റ്റുകളുടെ പ്രധാന വിനോദങ്ങള്‍. കാറില്‍ കുടുംബസമേതമായും ആളുകള്‍ എത്തുന്നുണ്ട്. ശല്യം കാരണം ഷെഹ്‌ളയുടെ ക്ലാസ് റൂം അധ്യാപകര്‍ താഴിട്ട് പൂട്ടി.

ഷെഹ്ലയുടെ സ്‌കൂളിലേക്ക് ദുരന്തടൂറിസ്റ്റുകള്‍; മാളത്തില്‍ കമ്പിട്ട് കുത്താനും സെല്‍ഫിയെടുക്കാനും കുടുംബങ്ങളും
മഹാരാഷ്ട്രയിലെ അര്‍ധരാത്രി നാടകം : സുപ്രീം കോടതി വിധി നാളെ പത്തരയ്ക്ക് 

ഷെഹ്ലയ്ക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാതെ ഗുരുതര വീഴ്ച്ച വരുത്തിയ അദ്ധ്യാപകര്‍ക്കും അധികൃതര്‍ക്കുമെതിരെ പരാതിയില്ലെന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. രണ്ട് തവണ സമീപിച്ചപ്പോഴും രക്ഷിതാക്കള്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചതിനേത്തുടര്‍ന്ന് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് എഎഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. മൂന്നുവര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണ്. പൊലീസ് കേസെടുത്ത നാലുപേരും ഒളിവിലാണ്. പാമ്പ് കടിയേറ്റിട്ടും ആശുപത്രിയിലെത്തിക്കാതെ ക്ലാസ് തുടര്‍ന്ന ഷജില്‍ കുമാര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മോഹന്‍കുമാര്‍, പ്രിന്‍സിപ്പാള്‍ കരുണാകരന്‍, കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയ് എന്നിവരുടെ മൊഴിയെടുക്കാനായില്ലെന്ന് പൊലീസ് പറയുന്നു.

ഷെഹ്ലയുടെ സ്‌കൂളിലേക്ക് ദുരന്തടൂറിസ്റ്റുകള്‍; മാളത്തില്‍ കമ്പിട്ട് കുത്താനും സെല്‍ഫിയെടുക്കാനും കുടുംബങ്ങളും
ഒരു വാക്ക് കൊണ്ട് പോലും മോഹന്‍ലാലിനെ ആ സിനിമ പരിഹസിച്ചിട്ടില്ല, വിനയന്‍ അഭിമുഖം

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷെഹ്ലയെ പ്രവേശിപ്പിച്ച ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആന്റി വെനം ഉണ്ടായിരുന്നില്ലെന്ന ഡോക്ടറുടെ വാദം പൊളിഞ്ഞിരുന്നു. ആശുപത്രിയില്‍ ആവശ്യത്തിന് ആന്റിവെനം സ്‌റ്റോക്ക് ഉണ്ടായിരുന്നതായി മാനേജ്‌മെന്റ് കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ മാസം വിഷചികിത്സ നല്‍കിയതും അധികൃതര്‍ ചൂണ്ടിക്കാട്ടി. ആവശ്യത്തിന് മരുന്നില്ലാത്തതുകൊണ്ടാണ് നല്‍കാതിരുന്നത് എന്നായിരുന്നു ഡ്യൂട്ടി ഡോക്ടര്‍ ജിസ മെറിന്റെ മൊഴി.

ഷെഹ്ലയുടെ സ്‌കൂളിലേക്ക് ദുരന്തടൂറിസ്റ്റുകള്‍; മാളത്തില്‍ കമ്പിട്ട് കുത്താനും സെല്‍ഫിയെടുക്കാനും കുടുംബങ്ങളും
നിയമസഭയില്‍ വീണ്ടും മതം തിരിച്ചുള്ള കണക്ക് തേടി ഒ രാജഗോപാല്‍ എംഎല്‍എ ; അറിയേണ്ടത് വിദ്യാലയങ്ങളുടെ വിശദാംശങ്ങള്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in