‘ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് = സിപിഎം ബ്രാഞ്ച് സെക്രട്ടറി’; 101 തവണ കൂട്ടവിളിയുമായി യൂത്ത് കോണ്‍ഗ്രസ് 

‘ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് = സിപിഎം ബ്രാഞ്ച് സെക്രട്ടറി’; 101 തവണ കൂട്ടവിളിയുമായി യൂത്ത് കോണ്‍ഗ്രസ് 

കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് = സിപിഎം ബ്രാഞ്ച് സെക്രട്ടറിയെന്ന് 101 തവണ കൂട്ടവിളി നടത്തിയായിരുന്നു പ്രതിഷേധം. പിണറായി ബെഹ്‌റ ഗൂഢാലോചനയാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഞായറാഴ്ച വൈകീട്ട് കൊണ്ടോട്ടിയിലായിരുന്നു പരിപാടി. 101 തവണ പ്രസ്തുത മുദ്രാവാക്യം മുഴക്കി പൊലീസ് സ്റ്റേഷന്‍ പരിസരത്തേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു.

‘ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് = സിപിഎം ബ്രാഞ്ച് സെക്രട്ടറി’; 101 തവണ കൂട്ടവിളിയുമായി യൂത്ത് കോണ്‍ഗ്രസ് 
പ്രദേശവാസികള്‍ക്കും ഫ്രീ പാസില്ല; പാലിയേക്കര ടോള്‍ പ്ലാസയില്‍ ജനകീയ സമരം; വാഹനങ്ങള്‍ കടത്തിവിട്ട് നാട്ടുകാര്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നുവെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മാനഹാനി അനുഭവപ്പെട്ടതെന്ന് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു. ഇതിലും ഗുരുതരമായ പരാമര്‍ശങ്ങള്‍ മുല്ലപ്പള്ളി ബെഹ്‌റയ്‌ക്കെതിരെ നടത്തിയിട്ടുണ്ട്. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയെയും അമിത് ഷായേയും വെള്ളപൂശാന്‍ അന്നത്തെ എന്‍ഐഎ ഉദ്യോഗസ്ഥനായ ബെഹ്‌റ ഇടപെടല്‍ നടത്തിയെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തില്‍ ഡിജിപിക്ക് മാനഹാനിയില്ലെന്നും മലപ്പുറം യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി ദ ക്യുവിനോട് പറഞ്ഞു.

‘ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് = സിപിഎം ബ്രാഞ്ച് സെക്രട്ടറി’; 101 തവണ കൂട്ടവിളിയുമായി യൂത്ത് കോണ്‍ഗ്രസ് 
പരസ്യം ഹിന്ദുക്കളെ അപമാനിച്ചെന്ന് വ്യാഖ്യാനം; റെഡ് ലേബല്‍ ചായപ്പൊടിക്കെതിരെ ക്യാംപെയ്ന്‍

ഡിജിപി ലോക്‌നാഥ് ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നുവെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രോസിക്യൂഷന് ഡിജിപി സര്‍ക്കാരിന്റ അനുമതി തേടിയത്. മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ നിയമപരമായി നേരിടുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. സര്‍ക്കാര്‍ ഉത്തരവ് കയ്യില്‍ കിട്ടിയശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നായിരുന്നു ബെഹ്‌റയുടെ മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in