രാത്രിയില്‍ വഴിയരികിലെ ഒരു മൂലയില്‍ മൂത്രമൊഴിച്ചതിന് 19 കാരനെ കുത്തിക്കൊന്നു; അക്രമി അറസ്റ്റില്‍
വഴിയരികിലെ മൂലയില്‍ മൂത്രമൊഴിച്ചതിന് 19 കാരനെ കൊത്തിക്കൊന്നു. ഡല്‍ഹി തിലക് നഗറില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു പൈശാചിക കൃത്യം. അങ്കിത് എന്ന യുവാവിനാണ് ദാരുണാന്ത്യമുണ്ടായത്. നന്നാക്കാന്‍ കൊടുത്ത മൊബൈല്‍ തിരികെ വാങ്ങി രാത്രിയില്‍ മാര്‍ക്കറ്റില്‍ നിന്ന് മടങ്ങുമ്പോഴാണ് അങ്കിത് ആക്രമണത്തിന് ഇരയായത്. മൂത്രമൊഴിക്കാന്‍ വഴിയരികില്‍ ഒരിടത്തേക്ക് യുവാവ് മാറി നിന്നു. എന്നാല്‍ രവിയെന്നൊരാള്‍ എത്തുകയും അവിടെ മൂത്രമൊഴിച്ചതിന് യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു.പിന്നാലെ രവിയുടെ ചില സുഹൃത്തുക്കളുമെത്തി. ഇതിനിടെ രവി യുവാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
ആള്‍ക്കൂട്ടം കാഴ്ചക്കാരായി നോക്കിനിന്നു. അശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും 19 കാരന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. പിന്നാലെ രവി പൊലീസ് പിടിയിലായി. അങ്കിത് മൂത്രമൊഴിച്ചതിന് സമീപത്താണ് രവിയുടെ വീട്. ഇയാള്‍ക്ക് മാര്‍ക്കറ്റില്‍ ഒരു കടയുമുണ്ട്. രാത്രി വൈകിയിയിട്ടും അങ്കിത് വീട്ടിലെത്താത്തിനെ തുടര്‍ന്ന് തെരഞ്ഞ് ചെന്നപ്പോള്‍ ഒരാള്‍ കത്തികൊണ്ട് തുടരെ കുത്തുന്നതാണ് കണ്ടതെന്ന് ഇളയ സഹോദരന്‍ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് തിലക്‌നഗര്‍ പൊലീസ് വ്യക്തമാക്കുന്നു.