കൊച്ചി മേയറെ മാറ്റും; നഗരസഭയില്‍ അഴിച്ചു പണിക്ക് കോണ്‍ഗ്രസ്

കൊച്ചി മേയറെ മാറ്റും; നഗരസഭയില്‍ അഴിച്ചു പണിക്ക് കോണ്‍ഗ്രസ്

Published on

കൊച്ചി മേയര്‍ സൗമിനി ജെയിനിനെ മാറ്റാന്‍ കോണ്‍ഗ്രസില്‍ ധാരണ. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനം നാളെ കെ പി സി സി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിക്കും. നഗരസഭ ഭരണത്തില്‍ അഴിച്ചു പണി നടത്താനും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

തീരുമാനം മുന്‍ധാരണ പ്രകാരമാണെന്ന് കെ ബാബു പ്രതികരിച്ചു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മേയര്‍ ഉള്‍പ്പെടെ മാറണമെന്നായിരുന്നു നേരത്തെയുള്ള ധാരണ. മേയറെന്ന നിലയില്‍ സൗമിനി ജെയിന്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും ഉപതെരഞ്ഞെടുപ്പ് ഫലമല്ല മാറ്റുന്നതിന് കാരണമെന്നും കെ വി തോമസ് പറഞ്ഞു.

എറണാകളും നിയമസഭ മണ്ഡലത്തില്‍ ടി ജെ വിനോദിന്റെ ഭൂരിപക്ഷം 3750ലേക്ക് ചുരുങ്ങിയത് നഗരസഭ ഭരണത്തിനെതിരായ പ്രതിഷേധം കൊണ്ടാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയിട്ടുള്ളത്. ഉറച്ച വോട്ടുകള്‍ പോലും ലഭിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡന് 21,949 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. നഗരസഭ ഭരണത്തില്‍ മേയര്‍ക്ക് വീഴ്ച പറ്റിയെന്ന് ഹൈബി ഈഡന്‍ എം എല്‍ എ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മാത്രം ശ്രമിക്കരുതെന്ന് സൗമിനി ജെയിന്‍ തിരിച്ചടിച്ചിരുന്നു.

കൊച്ചി മേയറെ മാറ്റും; നഗരസഭയില്‍ അഴിച്ചു പണിക്ക് കോണ്‍ഗ്രസ്
വാളയാര്‍ കേസ് : നിയമോപദേശം കിട്ടി, പ്രതികളെ വെറുതെ വിട്ടതില്‍ വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ അപ്പീലെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി 
logo
The Cue
www.thecue.in