‘ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് കൊല്ലാന്‍ ശ്രമിക്കുന്നു’ ; ബിജെപി എംഎല്‍എയ്‌ക്കെതിരെ മകള്‍ 

‘ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് കൊല്ലാന്‍ ശ്രമിക്കുന്നു’ ; ബിജെപി എംഎല്‍എയ്‌ക്കെതിരെ മകള്‍ 

ദളിത് യുവാവിനെ വിവാഹം ചെയ്തതിന് ബിജെപി എംഎല്‍എയായ പിതാവില്‍ നിന്ന് ജീവന് ഭീഷണിയെന്ന് മകള്‍. ഉത്തര്‍പ്രദേശ് ബറേലി ജില്ലയിലെ ബിതാരി ചെയ്ന്‍പുര്‍ എംഎല്‍എയായ രാജേഷ് മിശ്രയ്‌ക്കെതിരെ മകള്‍ സാക്ഷി മിശ്രയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോകളിലൂടെയാണ് 23 കാരിയായ സാക്ഷി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദളിത് വിഭാഗാംഗമായ അജിതേഷ് കുമാറിനെ സാക്ഷി വിവാഹം കഴിച്ചത്. മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്ന് ഒളിച്ചോടി ക്ഷേത്രത്തില്‍ വെച്ച് കല്യാണം കഴിക്കുകയായിരുന്നു.

പിന്നാലെ പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി യുവതി പറയുന്നു. തങ്ങള്‍ക്കോ അജിതേഷിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അച്ഛന്‍ രാജേഷ് മിശ്രയ്ക്കും സഹോദരന്‍ വിക്കിയ്ക്കും സഹായി രാജീവ് റാണയ്ക്കുമായിരിക്കും ഉത്തരവാദിത്വമെന്നും പൊലീസ് സംരക്ഷണം വേണമെന്നും യുവതി പരാമര്‍ശിക്കുന്നുണ്ട്. അച്ഛന്റെ ആള്‍ക്കാരെ ഭയന്ന് ഒരിടത്തുനിന്നും മറ്റൊരിടത്ത് ഓടിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ താമസിച്ച ഹോട്ടലില്‍ കൊല്ലാനായി ചിലര്‍ എത്തിയെങ്കിലും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും സാക്ഷി വ്യക്തമാക്കുന്നു. ദളിതനായതിനാലാണ് ഞങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നതെന്ന് അജിതേഷും പറയുന്നു.

‘ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് കൊല്ലാന്‍ ശ്രമിക്കുന്നു’ ; ബിജെപി എംഎല്‍എയ്‌ക്കെതിരെ മകള്‍ 
‘നിങ്ങള്‍ ഇന്ത്യയെ മുഴുവനുമാണ് അസ്വസ്ഥമാക്കുന്നത്’; ചര്‍ച്ചയ്ക്കിടെ അര്‍ണബിനെ വെള്ളം കുടിപ്പിച്ച് കശ്മീരി നിരീക്ഷകര്‍

തങ്ങളെ സമാധാന പൂര്‍വം ജീവിക്കാന്‍ അനുവദിക്കണമെന്നും അജിതേഷിന്റെ കുടുംബത്തിനെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും പിതാവിനോട് സാക്ഷി മറ്റൊരു വീഡിയോയില്‍ സാക്ഷി ആവശ്യപ്പെടുന്നുണ്ട്. സഹായിയായ രാജീവ് റാണയോട് ഞങ്ങളെ പിന്‍തുടരുന്നത് നിര്‍ത്താന്‍ പറയണമെന്നും ആവശ്യപ്പെടുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇരുവരും ചേര്‍ന്ന്‌ പങ്കുവെച്ച വീഡിയോ വൈറലായി. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ രാജേഷ് മിശ്ര എംഎല്‍എ കൂട്ടാക്കിയില്ല. വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്പതികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നുമാണ് ഡെപ്യൂട്ടി ഐജി ആര്‍ കെ പാണ്ഡെയുടെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in