ഫേസ്ബുക്കില്‍ കാല്‍പ്പനികതയും മതവാദവും, നാട്ടുകാര്‍ക്ക് അപരിചിതന്‍, എന്‍ഐഎ അറസ്റ്റ് ചെയ്ത  റിയാസ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച 

ഫേസ്ബുക്കില്‍ കാല്‍പ്പനികതയും മതവാദവും, നാട്ടുകാര്‍ക്ക് അപരിചിതന്‍, എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച 

നാട്ടുകാര്‍ക്ക് അപരിചിതനായിരുന്നുവെന്നാണ് മാധ്യമ വാര്‍ത്തകള്‍ 

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ രാജ്യങ്ങളും ക്യാന്‍സറുകളാണ്. ഇവര്‍ക്ക് വേണ്ടത് അടിക്കുമ്പോള്‍ തിരിച്ചടിക്കുക എന്ന നയമല്ല. ഇവര്‍ ഭരണ പ്രക്രിയയില്‍ അവശേഷിക്കാത്ത വിധം ഉന്‍മൂലനം ചെയ്യപ്പെടുകയെന്നതാണ്.   

റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ 

ഐഎസ് ഭീകരബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ ഫെബ്രുവരി പതിനഞ്ചിന് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പാണ്.

പൂക്കളും മഴയും കടലും കുഞ്ഞുങ്ങളും ഒപ്പം മോദി- ബിജെപി വിരുദ്ധതയും റിയാസിന്റെ ഫേസ്ബുക്കില്‍ കാണാം.

ഫെബ്രുവരി പത്തിനിട്ട പോസ്റ്റ്

'എന്‍ വിരഹാര്‍ദ്രയായ സന്ധ്യേ.. നീ...'

താടി വടിക്കല്‍ ഹറാമാണെന്നും താടി വെയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ജീവിത യാത്രകളില്‍ ഇനിയും പോകേണ്ടതുണ്ട് ദൂരങ്ങളിലേക്ക് എന്ന് കുറിപ്പിട്ടിരിക്കുന്നു. ഇസ്ലാം മതത്തിന്റെ പ്രാധാന്യമെന്ന് അവകാശപ്പെടുന്ന പോസ്റ്റുകളും ഷെയര്‍ ചെയ്തിട്ടുണ്ട്. പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ഫോട്ടോകളും കുറിപ്പുകളുമാണ് കൂടുതലും ഉള്ളത്.

മാര്‍ച്ച് 28 നാണ് അവസാന പോസ്റ്റ്

അസ്സലാമു അലൈക്കും വാ റഹ്മതുള്ളാഹ്.എന്റെ അഹ്ലു സുന്നയിലെ സഹോദരങ്ങളെ നിങ്ങളുടെ അറിവില്‍ ഇസ്ലാം ദുനിയാവിന് വേണ്ടിയല്ലാതെ ആഹിറത്തിനു വേണ്ടിയും സ്വീകരിച്ചവരോ,പാവപ്പെട്ടവരോ ആയ 23 മുതല്‍ 28 വരെ പ്രായമുള്ള എല്ലാ മേഖലകളിലും ദീന്‍ അനുസരിച്ചു ജീവിക്കുന്ന സല്‍ സ്വഭാവികളായ സലഫി യുവതികള്‍ ഉണ്ടെങ്കില്‍ എനിക്ക് ഇന്‍ബോക്‌സില്‍ msg ചെയ്യു. അല്ലാഹു azza vajal നമ്മളെ എല്ലാവരേയും അവന്റെ ജന്നതുല്‍ ഫിര്‍ദൗസില്‍ ഉള്‍പ്പെടുത്തട്ടെ 

ഫേസ്ബുക്കില്‍ സജീവമായി ഇടപെടുമ്പോഴും നാട്ടുകാര്‍ക്ക് അപരിചിതനായിരുന്നുവെന്നാണ് മാധ്യമ വാര്‍ത്തകള്‍. പാലക്കാട് ചുള്ളിയാര്‍ ഡാമിന് സമീപമാണ് റിയാസ് അബുബക്കര്‍ താമസിച്ചിരുന്നത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. തമിഴ്‌നാട്ടിലും കേരളത്തിലും സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്നതായും നാട്ടുകാര്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in