‘ശബരിമലയില്‍ സ്ത്രീയെ പ്രവേശിപ്പിച്ചെന്ന് അവകാശപ്പെടും, ഭക്തര്‍ക്കൊപ്പമെന്നും പറയും’; സിപിഎമ്മിന്റേത് ഇരട്ടനിലപാടെന്ന് ബിന്ദു അമ്മിണി 

‘ശബരിമലയില്‍ സ്ത്രീയെ പ്രവേശിപ്പിച്ചെന്ന് അവകാശപ്പെടും, ഭക്തര്‍ക്കൊപ്പമെന്നും പറയും’; സിപിഎമ്മിന്റേത് ഇരട്ടനിലപാടെന്ന് ബിന്ദു അമ്മിണി 

ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട്, സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുകയും എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണൈന്ന് പറയുകയും ചെയ്യുന്നതാണ് സിപിഎം നിലപാടെന്ന് ബിന്ദു അമ്മിണി. ഇത് രണ്ട് വള്ളത്തില്‍ സഞ്ചരിക്കുന്നതിന് തുല്യമാണെന്നും കനകദുര്‍ഗ്ഗയ്‌ക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി പറഞ്ഞു. ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന സ്‌പേസസ് പരിപാടിയില്‍ 'സ്ത്രീകളുടെ സ്വകാര്യവും സാമൂഹികവുമായ ഇടങ്ങള്‍ എങ്ങനെ നിര്‍വചിക്കാം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ശബരിമലയില്‍ സ്ത്രീയെ പ്രവേശിപ്പിച്ചെന്ന് അവകാശപ്പെടും, ഭക്തര്‍ക്കൊപ്പമെന്നും പറയും’; സിപിഎമ്മിന്റേത് ഇരട്ടനിലപാടെന്ന് ബിന്ദു അമ്മിണി 
പിണറായിയുടെ നവോത്ഥാന ചര്‍ച്ചയ്ക്ക് തുടര്‍ച്ചയുണ്ടാക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു: സണ്ണി എം കപിക്കാട് 

താന്‍ സിപിഎമ്മുകാരിയാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. നിലവില്‍ തനിക്ക് സിപിഎമ്മുമായോ മറ്റേതെങ്കിലും സംഘടനയുമായോ ബന്ധമില്ലെന്നും ബിന്ദു വ്യക്തമാക്കി. മാറുമറയ്ക്കല്‍ സമരത്തിനെതിരെയും സതി നിരോധനത്തിനെതിരെയും സമൂഹ പ്രമാണിമാര്‍ക്കൊപ്പം നിന്ന സ്ത്രീകളുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്. സൈബര്‍ ഇടത്തില്‍ തനിക്കെതിരെ ആക്രമണം നടത്തുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. പൊതു ഇടങ്ങളില്‍ തന്നെ ഒഴിവാക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

‘ശബരിമലയില്‍ സ്ത്രീയെ പ്രവേശിപ്പിച്ചെന്ന് അവകാശപ്പെടും, ഭക്തര്‍ക്കൊപ്പമെന്നും പറയും’; സിപിഎമ്മിന്റേത് ഇരട്ടനിലപാടെന്ന് ബിന്ദു അമ്മിണി 
ബിനോയ് കോടിയേരി ശബരിമലയിലെത്തി തൊഴുതു; ദര്‍ശനത്തിനെത്തിയത് ഇരുമുടിക്കെട്ടുമായി

എന്നാല്‍ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നാണ് പിന്‍തുണ ലഭി ക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു. ദളിതരെയടക്കം ഉപയോഗിച്ച് ശബരിമലയടക്കമുള്ള വിഷയങ്ങളില്‍ സവര്‍ണ സമൂഹങ്ങള്‍ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ജാതിവ്യവസ്ഥ പൂര്‍ണമായി ഇല്ലാതാക്കാന്‍ ചില ദളിത് സമുദായംഗങ്ങള്‍ ആഗ്രഹിക്കുന്നില്ല. പകരം ഉയര്‍ന്ന ജാതിയുടെ സ്വഭാവത്തിലേക്ക് മാറാനാണ് ശ്രമം. സിഎസ് ചന്ദ്രിക, ഡോ. രാധിക സി നായര്‍ എന്നിവരും സംവാദത്തില്‍ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in