വിവാദ വ്യവസായികളുടെ ആക്ഷേപങ്ങളില്‍ പദ്ധതികള്‍ ഉപേക്ഷിക്കില്ല, സ്പ്രിങ്ക്‌ളറിലേത് മാധ്യമ പ്രോത്സാഹനത്തെ തുടര്‍ന്നെന്നും മുഖ്യമന്ത്രി

വിവാദ വ്യവസായികളുടെ ആക്ഷേപങ്ങളില്‍ പദ്ധതികള്‍ ഉപേക്ഷിക്കില്ല, സ്പ്രിങ്ക്‌ളറിലേത് മാധ്യമ പ്രോത്സാഹനത്തെ തുടര്‍ന്നെന്നും മുഖ്യമന്ത്രി

സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദ വ്യവസായികള്‍ കെട്ടിച്ചമയ്ക്കുന്ന ആക്ഷേപങ്ങളെ തുടര്‍ന്ന് പദ്ധതികള്‍ ഉപേക്ഷിക്കില്ല. വിവാദങ്ങള്‍ നാടിന്റെ ദുര്യോഗമാണ്.ശരിയല്ലാത്ത ഒരു വിവാദത്തിന്റെ പിന്നാലെ ശരിയായ ഒരു നടപടിയും പിന്‍വലിക്കില്ല. ഈ സര്‍ക്കാര്‍ തുടക്കം മുതല്‍ ആ നിലപാടാണ് സ്വീകരിച്ചതെന്നും പ്രതിവാര ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദത്തിന്റെ പേരില്‍ ഏതെങ്കിലും പദ്ധതി ഉപേക്ഷിക്കുകയെന്നത് ഒരു സര്‍ക്കാരിന് സ്വീകരിക്കാന്‍ പറ്റില്ലെന്നത് തന്നെയാണ് ദൃഢമായ അഭിപ്രായം.

വിവാദ വ്യവസായികളുടെ ആക്ഷേപങ്ങളില്‍ പദ്ധതികള്‍ ഉപേക്ഷിക്കില്ല, സ്പ്രിങ്ക്‌ളറിലേത് മാധ്യമ പ്രോത്സാഹനത്തെ തുടര്‍ന്നെന്നും മുഖ്യമന്ത്രി
'ആമിര്‍ഖാന്‍ പാവങ്ങള്‍ക്ക് നല്‍കിയ ആട്ടയില്‍ 15,000 രൂപ'; വ്യാജപ്രചരണത്തിന്റെ ഉറവിടം ടിക് ടോക് വീഡിയോ

മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിച്ചതുകൊണ്ട് മാത്രമാണ് സ്പ്രിങ്ക്‌ളര്‍ ഇടപാട് സംബന്ധിച്ച് വിവാദമുണ്ടായത്.വിവാദമെന്ന ദുര്യോഗം പെട്ടെന്നൊന്നും മാറുന്നതല്ല. ശരിയും തെറ്റും തിരിച്ചറിയാന്‍ ജനങ്ങള്‍ക്കാകും.വിവേചന ബുദ്ധിയോടെയാണ് ജനം കാര്യങ്ങള്‍ സ്വീകരിക്കുക. ഇത്തരം രീതികളെ ആളുകള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ പോലും പ്രശംസിക്കുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങളില്‍ വിവാദങ്ങളാണല്ലോ നിറഞ്ഞുനില്‍ക്കുന്നതെന്ന് നാം മുന്നോട്ടില്‍ ഉയര്‍ന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in