കൊവിഡ് പരത്തുന്നത് സിപിഎം സമ്മേളനം, സി.പി.എം മരണത്തിന്റെ വ്യാപാരികളാകുന്നുവെന്ന് വി.ഡി.സതീശന്‍

V D Satheesan MLA (@vdsatheesan)
V D Satheesan MLA (@vdsatheesan)
Published on

അഞ്ച് പേര്‍ കൂടി സമരം നടത്തിയപ്പോള്‍ കേസെടുത്ത സര്‍ക്കാരാണ് അഞ്ഞൂറ് പേരിലധികം ആളുകളെ അണി നിരത്തി പാര്‍ട്ടി സമ്മേളനത്തിന് അനുമതി നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാസര്‍ഗോഡും തൃശൂരും സിപിഎം ജില്ലാ സമ്മേളനം നടത്താന്‍ വേണ്ടിയാണ് പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്.

വി.ഡി.സതീശന്റെ വാക്കുകള്‍

സിപിഎം സമ്മേളനം വഴി നൂറ് കണക്കിനാളുകള്‍ക്ക് കൊവിഡ് പകര്‍ത്തുകയാണ്. കല്യാണത്തിനും മറ്റ് ചടങ്ങുകള്‍ക്കും അനുമതി നല്‍കാത്തപ്പോഴാണ് അഞ്ഞൂറിലേറെ പേരെ അണിനിരത്തി തിരുവാതിര നടത്തുന്നത്.

മന്ത്രിമാര്‍ ഉള്‍പ്പെടെയാണ് സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് നിയന്ത്രണം പിന്‍വലിച്ചത് സിപിഎം സമ്മേളനത്തിന് വേണ്ടിയാണെന്നും സതീശന്‍. ടിപിആര്‍ ഇത്രയും വര്‍ധിച്ച സമയത്ത് പാര്‍ട്ടി സമ്മേളനം നടത്തി മൂന്നൂറും അഞ്ഞൂറും ആളുകളെ കൂട്ടുന്നത് രോഗം വ്യാപിപ്പിക്കും. തിരുവനന്തപുരം സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ ഉള്‍പ്പെടെ നേതാക്കള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. മന്ത്രിമാരും സിപിഎം നേതാക്കളും ജില്ലകള്‍ തോറും കൊവിഡ് രോഗം വിതരണം ചെയ്യുകയാണ്. എന്ത് കൊവിഡായാലും പാര്‍ട്ടി സമ്മേളനം നടത്തുമെന്നാണ് സിപിഎം പറയുന്നത്.

മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് നിശ്ചലമാണ്. ഉദ്യോഗസ്ഥര്‍ എ.കെ.ജി സെന്ററില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. ആശുപത്രിയില്‍ പോലും വേണ്ടത്ര ചികില്‍സാ സൗകര്യങ്ങളില്ല. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ് പാര്‍ട്ടിക്ക് വേണ്ടി നിയന്ത്രണങ്ങള്‍ മാറ്റുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in