'കൊവിഡ് വിവരങ്ങള്‍ മറച്ചുവെച്ചു'; ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തി അമേരിക്ക

'കൊവിഡ് വിവരങ്ങള്‍ മറച്ചുവെച്ചു'; ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തി അമേരിക്ക

ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തുന്നതായി അമേരിക്ക. ചൈനയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിച്ചപ്പോള്‍ യുഎന്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും രോഗ പ്രതിരോധത്തിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. രോഗം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് ഇത് കാരണമായെന്നും ആരോപിച്ചാണ് സാമ്പത്തിക സഹായം താല്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വന്നിരുന്ന പണം എങ്ങനെ വിനിയോഗിക്കാമെന്നത് തീരുമാനിക്കുമെന്നും ഡാണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമേരിക്ക ഇതുവരെ നല്‍കി വന്നിരുന്ന പണം ലോകാരോഗ്യ സംഘടന എങ്ങനെ ഉപയോഗിച്ചുവെന്നത് പരിശോധിക്കും. കഴിഞ്ഞ വര്‍ഷം 400 മില്യന്‍ ഡോളറാണ് അമേരിക്ക യുഎന്നിന് നല്‍കിയത്.

സാമ്പത്തിക സഹായം നിര്‍ത്തിവെച്ച അമേരിക്കന്‍ നടപടിയെ ലോകാരോഗ്യ സംഘടന വിമര്‍ശിച്ചു. സാമ്പത്തിക സഹായങ്ങള്‍ തടയാനുള്ള സമയമല്ല ഇതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കൊവിഡിനെതിരെ പോരാടുന്ന ഘട്ടത്തില്‍ പിന്തുണ നല്‍കേണ്ട സമയമാണിതെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in