'കൊവിഡ്പ്രതിരോധത്തിന് ഭാഭിജി പപ്പടം'; വ്യാജപ്രചരണം നടത്തിയ കേന്ദ്രമന്ത്രിക്ക് രോഗം

'കൊവിഡ്പ്രതിരോധത്തിന് ഭാഭിജി പപ്പടം'; വ്യാജപ്രചരണം നടത്തിയ കേന്ദ്രമന്ത്രിക്ക് രോഗം
Published on

കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ അദ്ദേഹം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡിനെ പ്രതിരോധിക്കാന്‍ ഭാഭിജി പപ്പടം കഴിച്ചാല്‍ മതിയെന്ന അര്‍ജുന്‍ റാം മേഘ്വാളിന്റെ പ്രഖ്യാപനം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ജൂലൈ അവസാനത്തോടെയായിരുന്നു മന്ത്രിയുടെ 'വ്യാജവാദ'ത്തിന്റെ വീഡിയോ പുറത്തുവന്നത്. ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡി വര്‍ധിപ്പിക്കാന്‍ ഭാഭിജി പപ്പടത്തിന് സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

'കൊവിഡ്പ്രതിരോധത്തിന് ഭാഭിജി പപ്പടം'; വ്യാജപ്രചരണം നടത്തിയ കേന്ദ്രമന്ത്രിക്ക് രോഗം
'നിസ്വാര്‍ത്ഥ നടപടികളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്'; കരിപ്പൂര്‍, രാജമല രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് മോഹന്‍ലാല്‍

ഇതിന് പിന്നാലെയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് തനിക്കുള്ളതെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും അര്‍ജുന്‍ റാം മേഘ്വാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in