സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ മാറ്റം; ഇളവുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ മാറ്റം; ഇളവുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് ഞായറാഴ്ചകളിലേര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. വിദ്യാര്‍ത്ഥികള്‍ക്കും വിശ്വാസികള്‍ക്കുമാണ് ഇളവ് നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍ തുറക്കുകയും എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കും വിശ്വാസികള്‍ക്കും ഇളവ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എട്ടാം തിയ്യതി മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും വേണം വിശ്വാസികള്‍ എത്താന്‍. പ്രാര്‍ത്ഥയ്ക്കായി വീട്ടില്‍ നിന്നും ആരാധനാലയങ്ങളിലേക്ക് മാത്രം പോകാം.

എന്‍ട്രസ് പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്താമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനായും നാളെ പോകാം. മെഡിക്കല്‍ പ്രവേശനത്തിനുള്ള നടപടികള്‍ക്കും യാത്ര ചെയ്യാം. ഇതിനുള്ള രേഖകള്‍ കൈവശമുണ്ടായിരിക്കണം. ഉത്തരവ് നടപ്പാക്കാനുള്ള ചുമതല ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in