രാജ്യം സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ അടിയന്തരാവസ്ഥയിലെന്ന് രഘുറാം രാജന്‍

രാജ്യം സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ അടിയന്തരാവസ്ഥയിലെന്ന് രഘുറാം രാജന്‍

രാജ്യം സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ റഘുറാം രാജന്‍. നിലവിലെ സാഹചര്യം നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്‍പ്പടെ കഴിവും വൈദഗ്ധ്യവും ഉള്ളവരുടെ സഹായം സര്‍ക്കാര്‍ തേടണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് എല്ലാം നിയന്ത്രിക്കുക എന്നത് അസാധ്യമാണെന്നും ബ്ലോഗിലൂടെ രഘുറാം രാജന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഒരുപക്ഷെ സമീപകാല ഇന്ത്യയിലെ ഏറ്റവും വലിയ വെല്ലുവിളി' എന്ന പേരിലെഴുതിയ ബ്ലോഗിലാണ് രാജ്യം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും സംബന്ധിച്ച് വിവരിച്ചിരിക്കുന്നത്. 2008-09ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധികാലത്ത്, ജനങ്ങള്‍ക്ക് ജോലിക്ക് പോകാമായിരുന്നു. പിന്നീട് കമ്പനികള്‍ക്ക് വളര്‍ച്ചയുടെ വര്‍ഷങ്ങളായിരുന്നു. സമ്പദ് വ്യവസ്ഥ മികച്ചതായി. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടുന്ന ഈ സാഹചര്യത്തില്‍ ഈ കാര്യങ്ങളൊന്നും ശരിയായ രീതിയിലല്ല. എന്നാല്‍ ശരിയായ തീരുമാനങ്ങളിലൂടെയും മുന്‍ഗണനകളിലൂടെയും ഇന്ത്യക്ക് ഈ സാഹചര്യങ്ങള്‍ മറികടക്കാനാകുമെന്നും രഘുറാം രാജന്‍ പറയുന്നു.

രാജ്യം സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ അടിയന്തരാവസ്ഥയിലെന്ന് രഘുറാം രാജന്‍
‘മരണനിരക്ക് ഏറ്റവും കുറവ്’, രോഗമുക്തി നേടിയവര്‍ ഏറ്റവും കൂടുതലുള്ളതും കേരളത്തില്‍   

ദരിദ്രര്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നത് സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും മറ്റ് പ്രധാന്യം കുറഞ്ഞ ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്കും ശമ്പളമില്ലാത്തവരായ മധ്യവര്‍ഗത്തിനും കൂടുതല്‍ കാലം ജോലിതടസപ്പെട്ടാലും അതിജീവിക്കാനാകുമെന്ന് ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെടുന്നു.

വൈറസ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ലോക്ക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ഇപ്പോള്‍ തന്നെ പദ്ധതികള്‍ തയ്യാറാക്കണം. രാജ്യത്ത് കൂടുതല്‍ കാലം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനാകില്ല. അതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in