‘ഭക്ഷണം വേണം, നാട്ടിലെത്തിക്കണം’,കോട്ടയത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥിതൊഴിലാളികള്‍ കൂട്ടത്തോടെ തെരുവില്‍

‘ഭക്ഷണം വേണം, നാട്ടിലെത്തിക്കണം’,കോട്ടയത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥിതൊഴിലാളികള്‍ കൂട്ടത്തോടെ തെരുവില്‍

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രതിഷേധവുമായി തെരിവുലിറങ്ങി അതിഥിതൊഴിലാളികള്‍. കോട്ടയം ചങ്ങനാശേരി പായിപ്പാടാണ് ഭക്ഷണവും, നാട്ടില്‍ പോകാന്‍ വാഹനവും ലഭ്യമാക്കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. ശനിയാഴ്ച വൈകിട്ട് മുതല്‍ ഭക്ഷണം ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

നൂറോളമാളുകളാണ് റോഡില്‍ പ്രതിഷേധിക്കുന്നത്. ലോക്ക്ഡൗണ്‍ ആരംഭിച്ച ദിവസങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ഉള്‍പ്പടെ ഇവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് പരാതി. കൃത്യമായ ചികിത്സയും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. നാട്ടിലേക്ക് പോകണമെന്നും വാഹനം ഏര്‍പ്പാടാക്കി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അതേസമയം അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നുവെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പ്രതികരിച്ചു. താമസവും ഭക്ഷണ സൗകര്യവും ജില്ലാ ഭരണകൂടം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കോട്ടയം ജില്ലാ കലക്ടര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്ന് സംസ്ഥാനത്തിന് പുറത്തേക്ക് പോകുക പ്രായോഗികമല്ല. ട്രയിനോ, ബസുകളോ ഇല്ല. അതിഥി തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in