‘ശുദ്ധവായു, വ്യായാമം, സംഗീതം’; ലോക്ക് ഡൗണിനെ അതിജീവിക്കാന്‍ ടിപ്‌സുമായി ഒമര്‍ അബ്ദുള്ള   

‘ശുദ്ധവായു, വ്യായാമം, സംഗീതം’; ലോക്ക് ഡൗണിനെ അതിജീവിക്കാന്‍ ടിപ്‌സുമായി ഒമര്‍ അബ്ദുള്ള  

ലോക്ക് ഡൗണിനെ അതിജീവിക്കാന്‍ ടിപ്‌സുമായി ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കഴിഞ്ഞ 232 ദിവസത്തോളമായി വീട്ടുതടങ്കലില്‍ കഴിഞ്ഞ അനുഭവത്തില്‍ നിന്നാണ് താന്‍ പറയുന്നതെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. മാര്‍ച്ച് 24നാണ് വീട്ടുതടങ്കലില്‍ നിന്ന് ഒമര്‍ അബ്ദുള്ള മോചിപ്പിക്കപ്പെട്ടത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശുദ്ധവായു ശ്വസിക്കുന്നത് വളരെ ആശ്വാസം നല്‍കും. ജനാലകള്‍ തുറന്ന് ദീര്‍ഘമായി ശ്വസിക്കൂ എന്നും തന്റെ ട്വീറ്റില്‍ ഒമര്‍ അബ്ദുള്ള പറയുന്നു. 'എല്ലാവരും ഒരു ദിനചര്യയുണ്ടാക്കി അത് കൃത്യമായി പാലിക്കാന്‍ ശ്രമിക്കണം. കഴിഞ്ഞ മാസങ്ങളില്‍ ഞാന്‍ അതായിരുന്നു ചെയ്തിരുന്നത്. ആ പതിവ് എനിക്ക് ഒരു ലക്ഷ്യബോധം നല്‍കി. നഷ്ടപ്പെട്ടതോ, ലക്ഷ്യമില്ലാത്തതോ ആയ തോന്നല്‍ ഇല്ലാതാക്കുകയും ചെയ്തു.' ഒമര്‍ അബ്ദുള്ള പറയുന്നു.

‘ശുദ്ധവായു, വ്യായാമം, സംഗീതം’; ലോക്ക് ഡൗണിനെ അതിജീവിക്കാന്‍ ടിപ്‌സുമായി ഒമര്‍ അബ്ദുള്ള   
‘കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ല’, റാപ്പിഡ് ടെസ്റ്റ് ഉടനെന്ന് ആരോഗ്യമന്ത്രി 

'വ്യായാമം ചെയ്തുകൊണ്ടേയിരിക്കുക. ഇടനാഴികളിലൂടെ നടക്കുക. പടികള്‍ കയറി ഇറങ്ങുക. ഉത്കണ്ഠകള്‍ അകറ്റാന്‍ സംഗീതം കേള്‍ക്കുക. സംഗീതം കേട്ടുകൊണ്ട് ദീര്‍ഘമായി ശ്വസിക്കുന്നത് വളരെ അധികം സഹായം ചെയ്യും. ആശങ്കയാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇടുങ്ങിയ സ്ഥലങ്ങളെ ഭയപ്പെടുമെന്നോ തുറന്ന ഒരു മുറിക്കുള്ളില്‍ അകപ്പെടുമെന്നോ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഒരു എംആര്‍ഐ മെഷീനില്‍ അകപ്പെട്ടതു പോലെയായിരുന്നു എന്റെ അവസ്ഥ.'- ട്വീറ്റില്‍ ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in