വൈറസ് വ്യാപനം തടയില്ല, ദോഷങ്ങള്‍ ഏറെ; വാല്‍വുള്ള എന്‍95 മാസ്‌കുകള്‍ വിലക്കണമെന്ന് കേന്ദ്രം

വൈറസ് വ്യാപനം തടയില്ല, ദോഷങ്ങള്‍ ഏറെ; വാല്‍വുള്ള എന്‍95 മാസ്‌കുകള്‍ വിലക്കണമെന്ന് കേന്ദ്രം

വാര്‍വുള്ള എന്‍95 മാസ്‌കുകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത്തരം മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. എന്‍95 മാസ്‌കുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാല്‍വുള്ള മാസ്‌ക് ഉപയോഗിക്കുന്നവര്‍ ശ്വസിക്കുമ്പോള്‍ വായു ശുദ്ധീകരിച്ച് ഉള്ളിലെത്തുമെങ്കിലും പുറന്തള്ളുന്ന വായു അപകടകരമാകാം. ഇത്തരം മാസ്‌കുകള്‍ വൈറസിനെ പുറത്തേക്ക് വിടുന്നതിനെ പ്രതിരോധിക്കില്ല. ഉപയോഗിക്കുന്നയാള്‍ കൊവിഡ് ബാധിതനാണെങ്കില്‍ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം. ഇത് രോഗപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കും.

വൈറസ് വ്യാപനം തടയില്ല, ദോഷങ്ങള്‍ ഏറെ; വാല്‍വുള്ള എന്‍95 മാസ്‌കുകള്‍ വിലക്കണമെന്ന് കേന്ദ്രം
തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ; ആശങ്ക

പൊതുജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍ 95 മാസ്‌ക് തെറ്റായ വിധത്തില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, സുരക്ഷിത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇത്തരം മാസ്‌ക് ഉപയോഗിക്കാന്‍ അനുവാദമുള്ളതെന്നും കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. മറ്റുള്ളവര്‍ സാധാരണ മാസ്‌ക് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in