കൊറോണയിലെ ജനിതകമാറ്റം ; പുതിയ വര്‍ഗം കൂടുതല്‍ മാരകവും അതിവേഗം പടരുന്നതെന്നും ഗവേഷകര്‍

കൊറോണയിലെ ജനിതകമാറ്റം ;  പുതിയ വര്‍ഗം കൂടുതല്‍ മാരകവും അതിവേഗം പടരുന്നതെന്നും ഗവേഷകര്‍

ലോകമെങ്ങും പടര്‍ന്ന കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ വര്‍ഗത്തെ യുഎസ് ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തി. യൂറോപ്പില്‍ പടര്‍ന്ന പുതിയ വര്‍ഗം അതിവേഗം പടരുന്നതും കൂടുതല്‍ മാരകവുമാണെന്നാണ് അമേരിക്ക ആസ്ഥാനമായ ലോസ് അലമോസ് നാഷണല്‍ ലബോറട്ടറിയുടെ കണ്ടെത്തല്‍. ബയോആര്‍ക്‌സിവ് പോര്‍ട്ടലിലാണ് 33 പേജ് റിപ്പോര്‍ട്ട് ശാസ്ത്രലോകത്തിന്റെ പരിശോധനയ്ക്കും വിശകലനത്തിനുമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ വര്‍ഗത്തെ SpikeD614G എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ശ്രേണി ഫെബ്രുവരിയുടെ തുടക്കത്തില്‍ യൂറോപ്പില്‍ പടരുകയും തുടര്‍ന്ന് അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പടരുകയും മാര്‍ച്ച് അവസാനത്തോടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുകയും ചെയ്തു. ഇതാണിപ്പോള്‍ ലോകത്തെ പ്രബലമായ കോറൊണ വൈറസ് വര്‍ഗമായി മാറിയിരിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. ഇത് വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിനേക്കാള്‍ കൂടുതല്‍ മാരകവും അതിവേഗം പടരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

കൊറോണയിലെ ജനിതകമാറ്റം ;  പുതിയ വര്‍ഗം കൂടുതല്‍ മാരകവും അതിവേഗം പടരുന്നതെന്നും ഗവേഷകര്‍
സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കൊവിഡ് 19; ആര്‍ക്കും രോഗമുക്തിയില്ല

അതിവേഗ വ്യാപനത്തിന് പുറമെ ഒരിക്കല്‍ രോഗബാധിതരായവരില്‍ രണ്ടാമതും അണുബാധ ഉണ്ടാക്കുന്നവയാണ്‌. ശ്വാസകോശത്തിലേക്കും മറ്റും പ്രവേശിക്കാന്‍ വൈറസിനെ സഹായിക്കുന്ന പുറം ഭാഗത്തെ മുന പോലുള്ളവയെയാണ് ജനിതകമാറ്റം ബാധിക്കുന്നത്. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഈ പഠനം അതീവ പ്രാധാന്യത്തോടെയെടുക്കേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മ്യൂട്ടേഷനുകള്‍ തിരിച്ചറിഞ്ഞുവേണം വാക്‌സിനുകള്‍ വികസിപ്പിക്കാന്‍. മുന്‍പത്തെ വൈറസ് വര്‍ഗത്തെ മറികടക്കാനും അതിനേക്കാള്‍ ആധിപത്യം സ്ഥാപിക്കാനുമായത് ഈ ശ്രേണി അതിവേഗം വ്യാപിക്കുന്നതാണെന്നാണ് വ്യക്തമാക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ആറായിരത്തിലേറെ കൊറോണ വൈറസ് സീക്വന്‍സുകളെ കംപ്യൂട്ടേഷണല്‍ വിശലകലനത്തിന് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ജനങ്ങളില്‍ പ്രവേശിച്ച് അവ പ്രാദേശികമായി പടര്‍ന്ന് കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോക് അലമോസ് ടീം ഡ്യൂക്ക്, ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ഇതുവരെ 14 മ്യൂട്ടേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in