‘ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു’; വീഡിയോ കോളിലൂടെ നിക്കാഹ് നടത്തി വധുവും വരനും 

‘ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു’; വീഡിയോ കോളിലൂടെ നിക്കാഹ് നടത്തി വധുവും വരനും 

Published on

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീഡിയോ കോളിലൂടെ നിക്കാഹ് നടത്തി വധുവും വരനും. ബിഹാറിലെ പാട്‌നയിലാണ് സംഭവം. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് വധുവിന്റെയും വരന്റെയും വീട്ടുകാര്‍ വീഡിയോ കോളിലൂടെ നിക്കാഹ് നടത്താന്‍ തീരുമാനിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് വരന്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചടങ്ങിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. പുരോഹിതന്‍ മരപരമായ ചടങ്ങുകള്‍ നടത്തുന്നതും ശേഷം ബന്ധുക്കള്‍ സന്തോഷം പങ്കിടുന്നതും വീഡിയോയില്‍ കാണാം.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍. കൊവിഡ് സാഹചര്യം നേരിടാന്‍ 15,000 കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Cue
www.thecue.in