കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു; മരിച്ചത് ചാലക്കുടി സ്വദേശി 

കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു; മരിച്ചത് ചാലക്കുടി സ്വദേശി 

ചാലക്കുടി മേച്ചിറയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. മേച്ചിറ സ്വദേശിയായ യുവാവാണ് മരിച്ചത്. മാര്‍ച്ച് 11നാണ് ഇയാള്‍ ദുബായില്‍ നിന്ന് വന്നത്. തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ ശനിയാഴ്ചയാണ് വാഹനാപകടത്തില്‍ പരുക്കേറ്റത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അപകടസമയം ഇയാള്‍ക്കൊപ്പം സുഹൃത്തുമുണ്ടായിരുന്നു. സുഹൃത്ത് അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചു. യുവാവ് രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. ഇയാളുടെ കോവിഡ് പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. മൃതദേഹം തൃശൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിശോധനാഫലം ലഭിച്ചതിന് ശേഷമാകും തുടര്‍ നടപടികള്‍.

കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു; മരിച്ചത് ചാലക്കുടി സ്വദേശി 
‘ഡോക്ടര്‍മാരടക്കമുള്ളവര്‍ പോകേണ്ടി വന്നാല്‍ പണിപാളും’ ; നിരീക്ഷണത്തില്‍ തുടരേണ്ടവര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഡോ. ജിനേഷ്

അതേസമയം പുനലൂരില്‍ വാഹനാപകടത്തില്‍ പരുക്കേറ്റയാളുടെ കോവിഡ്പരിശോധന ഫലം വന്നു. ഇയാള്‍ക്ക് കോവിഡ് ഇല്ല. തിരുവനന്തപുരം പുനലൂരില്‍ നിരീക്ഷണത്തിലിരുന്നയാള്‍ നിര്‍ദേശം അവഗണിച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടത്തില്‍പെട്ടത്. ഞായറാഴ്ച വൈകിട്ടാണ് അപടമുണ്ടായത്.

Related Stories

No stories found.
logo
The Cue
www.thecue.in