സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മ്മിച്ചു; മധ്യപ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍

സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മ്മിച്ചു; മധ്യപ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍

ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് മദ്യം നിര്‍മ്മിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചതോടെയാണ് ഇയാള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് മദ്യം നിര്‍മ്മിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റെയ്‌സന്‍ ജില്ലയിലെ ബോരിയ ജാഗിര്‍ സ്വദേശി ഇന്ദാല്‍ സിങിനെയാണ് സുല്‍ത്താന്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാറ്റിറ്റൈസറുകള്‍ നിര്‍മ്മിക്കാന്‍ നിരവധി ഡിസ്റ്റിലറികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മ്മിച്ചു; മധ്യപ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍
അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയല്ല, സ്ലീപ്പര്‍ ചാര്‍ജിന് പുറമേ 50 രൂപ എക്സ്ട്രാ ചാര്‍ജ്ജ്

72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറാണ് ഇയാള്‍ മദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചതെന്നും, ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും എസ്പി മോണിക്ക ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. പിടിയിലായ ആള്‍ക്കെതിരെ എക്‌സൈസ് നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in