മധ്യപ്രദേശില്‍ ട്രക്ക് മറിഞ്ഞ് 5 അതിഥിതൊഴിലാളികള്‍ മരിച്ചു; 15 പേര്‍ക്ക് പരുക്ക്

മധ്യപ്രദേശില്‍ ട്രക്ക് മറിഞ്ഞ് 5 അതിഥിതൊഴിലാളികള്‍ മരിച്ചു; 15 പേര്‍ക്ക് പരുക്ക്

മധ്യപ്രദേശില്‍ അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 5 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള നരസിഭ്പൂരില്‍ വെച്ചാണ് അപകടമുണ്ടായത്.

ഹൈദരാബാദില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയവരായിരുന്നു ട്രക്കിലുണ്ടായിരുന്നത്. മാങ്ങയുമായി പോയ ട്രക്കില്‍ മധ്യപ്രദേശിലെ ത്സാന്‍സിയിലേക്കും ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കും പോകുന്നതിനായി 20 അതിഥി തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

മഹാരാഷ്ട്രയില്‍ റെയില്‍ പാളത്തില്‍ കിടന്നുറങ്ങിയ 15 അതിഥിതൊഴിലാളികള്‍ ചരക്ക് തീവണ്ടിയിടിച്ച് മരിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി നാട്ടിലേക്ക് മടങ്ങിയ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in