ലോക്ക് ഡൗണ്‍ മേയ് 17വരെ നീട്ടി, ഗ്രീന്‍ സോണില്‍ ഇളവുകള്‍

ലോക്ക് ഡൗണ്‍ മേയ് 17വരെ നീട്ടി, ഗ്രീന്‍ സോണില്‍ ഇളവുകള്‍

Published on

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി കേന്ദ്രസര്‍ക്കാര്‍. ഈ മാസം മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ മേയ് 17 വരെയാണ് നീട്ടിയത്. ഗ്രീന്‍ സോണ്‍ മേഖലയില്‍ ഇളവുകള്‍ ഉണ്ടാകും. 21 ദിവസത്തില്‍ പുതിയ കൊവിഡ് കേസുകള്‍ ഇല്ലാത്ത മേഖലയാണ് ഗ്രീന്‍ സോണ്‍. മേയ് 17 വരെ പൊതുഗതാഗതം ഉണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോട്ടലുകളും സിനിമാ ഹാളുകളും മാളുകളും അടഞ്ഞുതന്നെ കിടക്കും.

ഓറഞ്ച് സോണില്‍

ഒരു യാത്രക്കാരനുമായി ടാക്‌സി സര്‍വീസ് അനുവദനീയം. രാഷ്ട്രീയ സാംസ്‌കാരിക മത ചടങ്ങുകള്‍ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ അടഞ്ഞുതന്നെ തുടരും. ഓട്ടോ ടാക്‌സി സര്‍വീസ് പാടില്ല

ഗ്രീന്‍ സോണില്‍ ബസ് സര്‍വീസ്

ഗ്രീന്‍ സോണില്‍ 50 ശതമാനം ബസ് സര്‍വീസുകള്‍ക്ക് അനുമതിയുണ്ടാകും

logo
The Cue
www.thecue.in