രാജ്യത്ത് ലോക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി; രോഗബാധ കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കിയേക്കും

രാജ്യത്ത് ലോക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി; രോഗബാധ കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കിയേക്കും

കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. രോഗാബാധ കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്.

ഉന്നതാധികാര സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതിന് ശേഷം ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയേക്കും. വൈറസ് ബാധ കുറഞ്ഞതിനാല്‍ ലോക് ഡൗണ്‍ പിന്‍വലിക്കണമെന്ന് മധ്യപ്രദേശ് ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ നീട്ടണമെന്ന നിലപാട് സ്വീകരിച്ചു.

ലോക് ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അറിയിച്ചു. ഘട്ടംഘട്ടമായി മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യണം. പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in