കൊവിഡ്: നിരീക്ഷണത്തില്‍ നിന്നും മുങ്ങിയ സബ് കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കൊവിഡ്: നിരീക്ഷണത്തില്‍ നിന്നും മുങ്ങിയ സബ് കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കൊവിഡ് നിരീക്ഷണത്തിലിരിക്കെ സ്വദേശത്തേക്ക് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്തു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം മറികടന്ന് സ്വദേശമായ കാണ്‍പൂരിലേക്കായിരുന്നു അനുപം മിശ്ര പോയത്. തന്റെ കണ്ണുവെട്ടിച്ചാണ് അനുപം മിശ്ര പോയതെന്നായിരുന്നു ഗണ്‍മാന്റെ മൊഴി.

ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 18 വരെ അനുപം മിശ്ര വിദേശയാത്രയിലായിരുന്നു. സിംഗപ്പൂര്‍, മലേഷ്യ എന്നീരാജ്യങ്ങളിലായിരുന്നു സന്ദര്‍ശനം.യാത്ര കഴിഞ്ഞെത്തിയ അനുപം മിശ്രയോട് വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇതിനിടെയാണ് കൊല്ലത്തെ ഔദ്യോഗിക വസതിയില്‍ നിന്നും മുങ്ങിയത്.

ആരോഗ്യപ്രവര്‍ത്തകര്‍ വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ഔദ്യേഗിക വസതിയില്‍ നേരിട്ടെത്തിയപ്പോളാണ് നാട്ടിലേക്ക് പോയതായി വ്യക്തമായത്. മാര്‍ച്ച് 19ന് അനുപം മിശ്ര കാണ്‍പൂരിലേക്ക് പോയെന്നാണ് സൂചന. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് പോയത്.

സംഭവത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. സബ് കളക്ടര്‍ക്ക് നേരെ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in