റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചു, ചെറുകിട മേഖലകള്‍ക്ക് 50,000 കോടി; പ്രതിസന്ധിക്ക് ശേഷം ഇന്ത്യ തിരിച്ചുവരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചു, ചെറുകിട മേഖലകള്‍ക്ക് 50,000 കോടി; പ്രതിസന്ധിക്ക് ശേഷം ഇന്ത്യ തിരിച്ചുവരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

സാമ്പത്തിക മേഖലയില്‍ സ്ഥിതി ഗുരുതരമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൊവിഡ് സാഹചര്യം ആര്‍ബിഐ വിലയിരുത്തുകയാണെന്നും ഗര്‍വര്‍ണര്‍ അറിയിച്ചു. പലിശ നിരക്ക് കുറച്ചു. റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് 50,000 കോടി രൂപയും ആര്‍ബിഐ പ്രഖ്യാപിച്ചു. പ്രതിസന്ധിക്ക് ശേഷം ഇന്ത്യ തിരിച്ചുവരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നു. അവരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. എടിഎമ്മുകള്‍ 91 ശതമാനം പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കുകളുടെ വായ്പാ വിതരണത്തില്‍ തടസമില്ലെന്നും, ജി20 രാജ്യങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഇന്ത്യയില്‍ ആയിരിക്കും ശക്തികാന്ത ദാസ് പറഞ്ഞു.

സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. സേവനമേഖലയിലും ഇടിവുണ്ടായി. മാര്‍ച്ചില്‍ വാഹനവിപണി ഇടിഞ്ഞു. പണലഭ്യത ഉറപ്പാക്കുക, വായ്പാലഭ്യത ഉറപ്പാ, സാമ്പത്തിക സമ്മര്‍ദ്ദം ഒഴിവാക്കുക, സുഗമമായ വിപണി ഉറപ്പാക്കുക എന്നിവയാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം ശക്തവും ഭദ്രവുമാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങില്‍ ഇടിവ് സംഭവിച്ചിട്ടില്ല. ഇന്ത്യ 1.9 % വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്നും, 2021-22 കാലയളവില്‍ 7.4% വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്.

Related Stories

No stories found.
logo
The Cue
www.thecue.in