ലോക്ക് ഡൗണില്‍ കര്‍ശന ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്ന് തോമസ് ഐസക്

ലോക്ക് ഡൗണില്‍ കര്‍ശന ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്ന് തോമസ് ഐസക്

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ കര്‍ശന ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജീവനാണ് മുന്‍ഗണനയെന്നും, കൊവിഡ് രോഗം പൂര്‍ണമായി ഇല്ലാതാക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും, തിരുവനന്തപുരത്തെ കമ്മ്യൂണിറ്റി കിച്ചന്‍ സന്ദര്‍ശിച്ച ശേഷം തോമസ് ഐസക് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം തരാനുള്ള പണം പോലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. വാചകമടി കൊണ്ട് മാത്രം കാര്യമില്ല, സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് വലിയ അവഗണനയാണെന്നും, വലിയ പലിശയ്ക്ക് പണം വായ്പ എടുത്താണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണില്‍ കര്‍ശന ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്ന് തോമസ് ഐസക്
ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ കാത്തിരിക്കുന്നത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമെന്ന് ലോകബാങ്ക് 

ഈ പ്രതിസന്ധി ഘട്ടത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് വായ്പ എടുത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടത്. 4.4 ശതമാനമായി റിപ്പോ റേറ്റ് കുറച്ചിട്ടും 9 ശതമാനം പലിശയാണ് കേരളം നല്‍കേണ്ടി വരുന്നത്. സര്‍ക്കാരിന് ഈ മാസം മാത്രം 15,000 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായതെന്നും ധനമന്ത്രി പറഞ്ഞു.

logo
The Cue
www.thecue.in