കൊവിഡ് ചികിത്സയ്ക്ക് ക്യൂബയില്‍ നിന്നുള്ള മരുന്ന്, ഡ്രഗ് കണ്‍ട്രോളറുടെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി

കൊവിഡ് ചികിത്സയ്ക്ക് ക്യൂബയില്‍ നിന്നുള്ള മരുന്ന്, ഡ്രഗ് കണ്‍ട്രോളറുടെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി

കൊവിഡ് രോഗ ചികില്‍സയ്ക്ക് ക്യൂബയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്ന കാര്യം ആലോചനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ചത്തെ അവലോകന യോഗത്തില്‍ ചര്‍ച്ചയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരുന്ന് ഉപയോഗിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി തേടുമെന്നും മുഖ്യമന്ത്രി.

രോഗികളുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിലെ കെട്ടിട്ടം ഉടനെ കൊവിഡ് ആശുപത്രിയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി.

കണ്ണൂര്‍ മെഡിക്കല്‍ കോളേജും കോവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കും. ഇവിടെ 200 കിടക്കുകളും 40 ഐസിയും കിടക്കകളും 15 വെന്റിലേറ്ററുകളുമുണ്ട്. കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാലയെ കോവിഡിന്റെ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണെന്നും മുഖ്യമന്ത്രി.

റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട്. അതിന്റെ നടപടി പൂര്‍ണമായാല്‍ ഉടനെ പരിശോധന തുടങ്ങും. എച്ച്‌ഐവി ബാധിതര്‍ക്കുള്ള മരുന്ന് കോവിഡ് രോഗികള്‍ക്ക് നല്‍കുന്നത് ജില്ലാ ആശുപത്രികളില്‍ നിന്നാണ്. താലൂക്കാശുപത്രിയിലും ഈ മരുന്ന് നല്‍കും.

Related Stories

No stories found.
logo
The Cue
www.thecue.in