'നഗരവാസികള്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണം'; തിരുവനന്തപുരത്തെ സ്ഥിതി അതീവ സങ്കീര്‍ണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

'നഗരവാസികള്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണം'; തിരുവനന്തപുരത്തെ സ്ഥിതി അതീവ സങ്കീര്‍ണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്ത് സ്ഥിതി അതിസങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ തലസ്ഥാന വാസികള്‍ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സമ്പര്‍ക്കത്തിലൂടെ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മണക്കാട് സ്ഥിതി അതീവ ഗുരുതരമാണ്. ഈ പ്രദേശത്തെ കണ്ടെയിന്‍മെന്റ്ര് സോണുകള്‍ സര്‍ക്കാര്‍ വിപുലമാക്കും. വിക്രംസാരാഭായി സ്‌പേസ് സെന്ററിലെ ജീവനക്കാരന്‍ വൈദ്യുതി ബില്‍ അടയ്ക്കാനും, കല്യാണവീട്ടിലും പോയത് ഏറെ ദൗര്‍ഭാഗ്യകരമാണ്. ഇദ്ദേഹം ആരോടൊക്കെയാണ് ബന്ധപ്പെട്ടതെന്ന് കണ്ടെത്തുക പ്രയാസമാണെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

'നഗരവാസികള്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണം'; തിരുവനന്തപുരത്തെ സ്ഥിതി അതീവ സങ്കീര്‍ണമെന്ന് കടകംപള്ളി സുരേന്ദ്രന്‍
ലോകത്ത് ഒരു കോടി കടന്ന് കൊവിഡ് ബാധിതര്‍; മൂന്നില്‍ രണ്ട് ഭാഗമാളുകള്‍ക്കും കൊവിഡ് ബാധിച്ചത് മെയ്, ജൂണ്‍ മാസങ്ങളില്‍

മകനോ മകളോ ഒക്കെയാണ് അടുത്ത ബന്ധുവെന്ന് പറയുന്നത്. അത്‌ന് അപ്പുറമുള്ള ആളുകളുടെ വിവാഹങ്ങള്‍ക്കൊന്നും ഈ സാഹചര്യത്തില്‍ നമ്മള്‍ പോകേണ്ടതില്ല. ഈ സാഹചര്യത്തെ കുറിച്ച് ഗൗരവത്തോടെ മനസിലാക്കാന്‍ തലസ്ഥാനത്തെ വിദ്യാഭ്യാസവും വിവരവും നല്ല ജോലിയും കാര്യങ്ങള്‍ മനസിലാക്കാന്‍ ശേഷിയുമുള്ള ആളുകള്‍ക്ക് സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in