ജീവനക്കാര്‍ക്ക് കൊവിഡില്ല, ഉപഭോക്താക്കള്‍ ക്വാറന്റൈനിലായിട്ടില്ലെന്നും ലുലു

ജീവനക്കാര്‍ക്ക് കൊവിഡില്ല, ഉപഭോക്താക്കള്‍ ക്വാറന്റൈനിലായിട്ടില്ലെന്നും ലുലു

ജീവനക്കാര്‍ക്ക് കൊവിഡ് ബാധയെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചരണം വ്യാജമെന്ന് കൊച്ചി ലുലു മാള്‍ മാനേജ്‌മെന്റ്. ഉപഭോക്താക്കള്‍ ക്വാറന്റൈനില്‍ പോകണമെന്നതും അടിസ്ഥാന രഹിതമാണെന്ന് ലുലു വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണമാണ് നടക്കുന്നതെന്നും ലുലു വിശദീകരിക്കുന്നു. പരിഭ്രാന്തി പരത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ് ദ ക്യുവിനോട് പറഞ്ഞു. ഒരാഴ്ച മുന്‍പ് ലുലു മാളിലെ ഒരു ലെതര്‍ ഷോപ്പിലെ ജീവനക്കാരന്റെ സഹോദരിക്ക് കൊവിഡ് പിടിപെട്ടിരുന്നു. ഇത് അറിഞ്ഞപ്പോള്‍ തന്നെ കട അടപ്പിച്ച് അവിടെ മുഴുവന്‍ അണുനശീകരണം നടത്തി. അവിടുത്തെ ജീവനക്കാരനോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അയാള്‍ നിരീക്ഷണത്തില്‍ ഒരാഴ്ച പിന്നിട്ടു.

ജീവനക്കാര്‍ക്ക് കൊവിഡില്ല, ഉപഭോക്താക്കള്‍ ക്വാറന്റൈനിലായിട്ടില്ലെന്നും ലുലു
തലസ്ഥാനം അഗ്നിപര്‍വതത്തിന് മുകളില്‍, എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ആ കട ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ആ ദിവസങ്ങളില്‍ അതുമായി ബന്ധപ്പെട്ട് ചില വോയ്‌സ് മെസേജുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. കഴിഞ്ഞ ദിവസം മുതലാണ് ലുലു ജീവനക്കാരായ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകിരിച്ചെന്ന വ്യാജപ്രചരണമുണ്ടായത്. ആ സമയത്ത് ലുലു മാളിലെത്തിയവരൊക്കെ ക്വാറന്റൈനില്‍ പോകണമെന്നും പോസ്റ്റിലുണ്ടായിരുന്നു. തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെ ഐജിക്ക് പരാതി നല്‍കുമെന്നും എന്‍ ബി സ്വരാജ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷയെക്കരുതി ലോകോത്തര നിലവാരത്തിലുള്ള ശുചിത്വ ക്രമീകരണങ്ങളാണ് ലുലു പിന്‍തുടരുന്നത്. അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ച് അതിലൂടെയാണ് ആളുകളെ കടത്തിവിടുന്നത്. പരിഭ്രാന്തി പരത്താന്‍ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചരണങ്ങളില്‍ ഉപഭോക്താക്കള്‍ വീഴരുത്. അഥവാ ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാല്‍ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും മാനേജ്‌മെന്റും അത് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുമെന്നും ലുലു ഗ്രൂപ്പ് വിശദീകരിക്കുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in