രാജ്യത്ത് കൊവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടേക്കാം; വലിയ വിഭാഗം ജനങ്ങളിലേക്ക് പടരാമെന്ന് ഐസിഎംആറിന്റെ മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടേക്കാം; വലിയ വിഭാഗം ജനങ്ങളിലേക്ക് പടരാമെന്ന് ഐസിഎംആറിന്റെ മുന്നറിയിപ്പ്
Published on

ഇന്ത്യയില്‍ വലിയ വിഭാഗം ജനങ്ങളില്‍ കൊവിഡ് വൈറസ് ബാധയുണ്ടായേക്കാമെന്ന് ഐസിഎംആറിന്റെ മുന്നറിയിപ്പ്. പ്രതിസന്ധി മാസങ്ങളോളം നീണ്ട് നിന്നേക്കാം. നഗരങ്ങളിലെ ചേരികളിലാണ് രോഗം പടരാനുള്ള സാധ്യത കൂടുതല്‍. നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി തുടരണമെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് രാജ്യത്ത് വൈറസ് ബാധ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടിയായിരുന്നു. നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ കൈവിട്ടുപോകുമെന്നും മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും.

രാജ്യത്ത് കൊവിഡ് സമൂഹവ്യാപനമുണ്ടായിട്ടില്ല. മരണനിരക്ക് കുറവാണ്. നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ടെന്നും ഐസിഎംആര്‍ അവകാശപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in