കൊവിഡ്: നാല് ജില്ലകള്‍ അതിതീവ്ര മേഖല, സംസ്ഥാനത്തെ മാറ്റങ്ങള്‍ ഇങ്ങനെ

കൊവിഡ്: നാല് ജില്ലകള്‍ അതിതീവ്ര മേഖല, സംസ്ഥാനത്തെ മാറ്റങ്ങള്‍ ഇങ്ങനെ

കൊവിഡ് ബാധയുടെ തീവ്രത അനുസരിച്ച് സംസ്ഥാനത്തെ നാല് ജില്ലകളെ റെഡ് സോണായി നിശ്ചയിച്ചു. ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍ നിര്‍ണ്ണയിക്കും. ജില്ലകള്‍ക്ക് പകരം മേഖലകളായി തിരിക്കും. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളെ ഒറ്റ മേഖലയാക്കും. ഈ ജില്ലകള്‍ മാത്രമാണ് റെഡ് സോണിലുള്ളതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.

മേഖലകളായി തിരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വയനാട്, കോട്ടയം ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലാക്കണം.

കേന്ദ്രസര്‍ക്കാറിന്റെ ഹോട് സ്‌പോട്ട് തരംതിരിക്കല്‍ അശാസ്ത്രീയമാണെന്നാണ് സംസ്ഥാനത്തിന്റെ വാദം. രോഗ വ്യാപനം കൂടുതലുള്ള ജില്ലയായ കോഴിക്കോടിനെ ഗ്രീന്‍ ലിസ്റ്റിലും ഒരു കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്ത വയനാട് റെഡ് സോണിലുമാണ്. കൂടുതല്‍ ശ്രദ്ധ വേണ്ട കോഴിക്കോടിനെ റെഡ് ലിസ്റ്റിലേക്ക് മാറ്റണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in