‘കടുത്ത ആശങ്കയുണ്ടാക്കുന്ന സന്ദേശങ്ങള്‍ വരുന്നു’, പെരിന്തല്‍മണ്ണയില്‍ അതിഥിതൊഴിലാളികള്‍ കൂട്ടമായി റോഡില്‍ ഇറങ്ങിയതിന്റെ കാരണം 

‘കടുത്ത ആശങ്കയുണ്ടാക്കുന്ന സന്ദേശങ്ങള്‍ വരുന്നു’, പെരിന്തല്‍മണ്ണയില്‍ അതിഥിതൊഴിലാളികള്‍ കൂട്ടമായി റോഡില്‍ ഇറങ്ങിയതിന്റെ കാരണം 

Published on

പെരിന്തല്‍മണ്ണയില്‍ അതിഥിതൊഴിലാളികള്‍ കൂട്ടമായി നഗരസഭാ ഓഫീസിന് മുന്നില്‍ എത്തിയതിന് പിന്നില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളെന്ന് സൂചന. ഞായറാഴ്ചയാണ് നാട്ടില്‍ പോകാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി അതിഥിതൊഴിലാളികള്‍ നഗരസഭാ ഓഫീസ് പരിസരത്ത് റോഡില്‍ സംഘടിച്ചത്. നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് ഇവരുമായി സംസാരിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാട്ടില്‍ പോകണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന ഇവരെ ദ്വിഭാഷികളുടെ സഹായത്തോടെ നഗരസഭ ചെയര്‍മാന്‍ സാഹചര്യത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി. കേരളത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്നും രോഗം പടരുമെന്നും, തങ്ങള്‍ക്കെല്ലാം കുടുംബത്തെപോലും കാണാനാകാതെ ഇവിടെത്തന്നെ മരിക്കേണ്ടി വരുമെന്നും, കുറച്ചു ദിവസം കഴിഞ്ഞാല്‍ ഭക്ഷണം കിട്ടാതെ വരുമെന്നുമൊക്കെയായിരുന്നു ഇവരുടെ ആശങ്ക. ഇക്കാര്യങ്ങള്‍ വാട്‌സ്ആപ്പ് സന്ദേശമായി ലഭിക്കുന്നുണ്ടെന്നും അതിഥിതൊഴിലാളികള്‍ പറഞ്ഞു.

‘കടുത്ത ആശങ്കയുണ്ടാക്കുന്ന സന്ദേശങ്ങള്‍ വരുന്നു’, പെരിന്തല്‍മണ്ണയില്‍ അതിഥിതൊഴിലാളികള്‍ കൂട്ടമായി റോഡില്‍ ഇറങ്ങിയതിന്റെ കാരണം 
സൗജന്യ അരിവിതരണം ഏപ്രില്‍ 1 മുതല്‍ 20 വരെ; സാമൂഹിക അകലം പാലിച്ചാകും സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുകയെന്ന് മന്ത്രി   

എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയും, ഭക്ഷണം കൃത്യമായി ലഭിക്കുമെന്ന ഉറപ്പും നല്‍കിയതോടെ എല്ലാവരും താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ താമസിക്കുന്ന കേന്ദ്രങ്ങളിലെത്തി അധികൃതര്‍ കൗണ്‍സിലിങും നല്‍കി.

logo
The Cue
www.thecue.in