'എറണാകുളത്ത് സമൂഹവ്യാപനമില്ല', സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജില്ലാ കളക്ടര്‍

'എറണാകുളത്ത് സമൂഹവ്യാപനമില്ല', സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജില്ലാ കളക്ടര്‍
Published on

എറണാകുളം ജില്ലയില്‍ സമൂഹവ്യപനമില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. രോഗബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചെങ്കിലും ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും കളക്ടര്‍ അറിയിച്ചു. നിലവില്‍ ട്രപ്പിള്‍ ലോക്കഡൗണിന്റെ സാഹചര്യമില്ല, ജാഗ്രതയാണ് വേണ്ടത്. സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എറണാകുളം മാര്‍ക്കറ്റില്‍ നിന്നുള്ളവരുടെ സ്രവ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി വരുന്നത് ആശ്വാസകരമാണ്. ഉറവിടം കണ്ടെത്താന്‍ കഴിയാതിരുന്നവരില്‍ രണ്ട് രോഗികളുടെ ഉറവിടം സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്, ഇത് ഉടന്‍ സ്ഥിരീകരിക്കും.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നര ലക്ഷം ആളുകളാണ് കൊച്ചിയിലെത്തിയത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും. കണ്ടെയിന്‍മെന്റ് സോണിലുള്ള ഹോട്ടലില്‍ താരസംഘടനയുടെ യോഗം ചേര്‍ന്നത് നിയമലംഘനമാണെങ്കില്‍ നടപടിയെടുക്കുമെന്നും കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in