നാലായിരം കടന്ന് സംസ്ഥാനത്തെ കൊവിഡ് പ്രതിദിന കണക്ക്; ഇന്ന് 4531 പേര്‍ക്ക് രോഗം, ആശങ്കാജനകമെന്ന് മുഖ്യമന്ത്രി

നാലായിരം കടന്ന് സംസ്ഥാനത്തെ കൊവിഡ് പ്രതിദിന കണക്ക്; ഇന്ന് 4531 പേര്‍ക്ക് രോഗം, ആശങ്കാജനകമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാവുകയാണെന്നും, സ്ഥിതി ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി. 10 പേരുടെ മരണമാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 34,314 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

3730 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത്. ഇതില്‍ 351 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 71 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. 2737 പേരാണ് രോഗമുക്തരായത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 820 പേര്‍ക്കാണ് രോഗം ബാധിച്ചത്, ഇതില്‍ 721 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 83 പേരുടെ ഉറവിടം വ്യക്തമല്ല. 6 ജില്ലകളില്‍ 300ന് മുകളിലാണ് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം. കോഴിക്കോട് 545, എറണാകുളം 353, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍കോട് 319.

Related Stories

No stories found.
logo
The Cue
www.thecue.in