ഇനിയുള്ള ആഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി, ചിലരുടെ പെരുമാറ്റം ക്ഷമിക്കാനാകാത്തത്

ഇനിയുള്ള ആഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി, ചിലരുടെ പെരുമാറ്റം ക്ഷമിക്കാനാകാത്തത്

കേരളത്തില്‍ കൊവിഡ് രോഗം നിലവില്‍ സമൂഹ വ്യാപനത്തിലേക്ക് പോയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും കൊവിഡ് വ്യാപനനത്തിന്റെ രീതി പഠിച്ചിരുന്നത് ഗുണമായെന്നും ആരോഗ്യമന്ത്രി. കോവിഡ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത ഉടനെ ജനുവരി 24ന് തന്നെ സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നിരുന്നു. നിലവില്‍ സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ല

ഇക്കാര്യം മനസിലാക്കാന്‍ മൂന്നാഴ്ച വേണ്ടി വരും. ഈ ആഴ്ച നിര്‍ണായകമാണ്. ആരോഗ്യവകുപ്പിന്റെ ഉള്‍പ്പെടെ മുന്‍കരുതല്‍ നടപടികളോട് വലിയൊരു വിഭാഗം കൃത്യമായി സഹകരിക്കുമ്പോള്‍ ചിലരുടെ ഭാഗത്ത് നിന്ന് ക്ഷമിക്കാനാകാത്ത പെരുമാറ്റം ഉണ്ടാകുന്നു. ചിലര്‍ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിക്കാമെന്നാണ് നോക്കുന്നത്.

ഗള്‍ഫില്‍ നിന്നുള്ളവരുടെ വരവ് കൂടിയതാണ് നിരീക്ഷണത്തിലുള്ള എണ്ണം കൂടാന്‍ കാരണമായത്. വിദേശത്ത് നിന്ന് എത്തുന്ന ചിലര്‍ ക്വാറന്റൈന്‍ പാലിക്കാന്‍ തയ്യാറാകുന്നില്ല. ഇക്കാര്യത്തില്‍ കര്‍ശന നടപടി തുടരുക തന്നെ ചെയ്യും. മനോരമാ ന്യൂസിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രതികരണം. ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് കോവിഡ് ബാധ ഉണ്ടായത് സമൂഹ വ്യാപനത്തിന്റെ ഭാഗമാണെന്ന് ആരോഗ്യവകുപ്പ് കരുതുന്നില്ല. അദ്ദേഹം കാസര്‍ഗോഡ് ഒക്കെ പൊതുപരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ആകാനാണ് സാധ്യത.

ഇനിയുള്ള ആഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി, ചിലരുടെ പെരുമാറ്റം ക്ഷമിക്കാനാകാത്തത്
2,36,000 പേരുടെ സന്നദ്ധ സേന, വിരമിച്ച 1640 ഡോക്ടര്‍മാരുടെയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെയും സേവനം

സംസ്ഥാനത്ത് മാര്‍ച്ച് 26ന് 19 പേര്‍ക്ക് കൂടി രോഗബാധ

സംസ്ഥാനത്ത് 19 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി. ആകെ വൈറസ് ബാധിച്ചവര്‍ 138. മാര്‍ച്ച് 26ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ കണ്ണൂര്‍ ജില്ലയിലാണ്. കാസര്‍കോട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നു വീതവും തൃശൂരില്‍ രണ്ടും, ഇടുക്കിയിലും വയനാട്ടിലും ഓരോന്നും. എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂര്‍ സ്വദേശികളെയും രണ്ട് വിദേശ പൗരന്‍മാാരെയുമാണ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പത്തനംതിട്ടയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. 1,020,03 ഐളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ ഒരുലക്ഷത്തി ആയിരത്തി നാനൂറ്റി രണ്ടു പേര്‍ വീടുകളിലും 601 പേര്‍ ആശുപത്രികളിലുമാണ്. വ്യാഴാഴ്ച 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5342 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3768 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in