സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കൊവിഡ്; നാലുപേര്‍ നിസാമുദ്ദീനില്‍ നിന്ന് വന്നവര്‍ 

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കൊവിഡ്; നാലുപേര്‍ നിസാമുദ്ദീനില്‍ നിന്ന് വന്നവര്‍ 

കേരളത്തില്‍ 8 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്ന് വന്നവരാണെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.

കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍ നിന്നും വന്നതാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നും വന്ന പത്തുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇതുവരെ 314 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ആകെ 56 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രണ്ട് പേര്‍ മരണമടഞ്ഞിരുന്നു. വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 776 പേര്‍ ആശുപത്രികളിലാണുള്ളത്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in