ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു; ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 15 പുതിയ കേസുകള്‍

ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു; ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 15 പുതിയ കേസുകള്‍

മുംബൈയിലെ ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. വെള്ളിയാഴ്ച മാത്രം 15 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചേരിപ്രദേശമായ ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 101 ആയി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാട്ടുംഗ ലേബര്‍ ക്യാംപ്, മുസ്ലീം നഗര്‍, ഇന്ദിര നഗര്‍, സോഷ്യല്‍ നഗര്‍, ബലിഗ നഗര്‍, ലക്ഷ്മി ചാള്‍, ജനത സൊസൈറ്റി, സര്‍വദോയ് സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 62 വയസുള്ള കൊവിഡ് രോഗി മരിച്ചതോടെ ധാരാവിയില്‍ കൊവിഡ് മരണം 10 ആയി.

ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ സാമൂഹിക അകലം പാലിക്കുക എന്നത് ബുദ്ധിമുട്ടാണെന്നാണ് അധികൃതര്‍ പറയുന്നത്. ലോക്ക് ഡൗണിന് മുമ്പ് നിരവധിയാളുകള്‍ അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയിരുന്നു. കൊവിഡ് ഹോട്ട് സ്‌പോട്ടായ ചേരിയില്‍ നിലവില്‍ എട്ട് ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ചേരിയിലെ 9 കണ്ടെയിന്‍മെന്റ് സോണുകളിലേക്കുള്ള പ്രവേശനം പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞിരിക്കുകയാണ്. ആരു വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിച്ച് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു; ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 15 പുതിയ കേസുകള്‍
'എന്റെ മുട്ടിന്‍കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ട'; കെഎം ഷാജിക്ക് സ്പീക്കറുടെ മറുപടി

മുംബൈ നഗരത്തില്‍ മാത്രം ഇതിനകം 2073 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മുംബൈയില്‍ സമൂഹവ്യാപനം ഇല്ലെന്നാണ് ബിഎംസി അറിയിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in