‘പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ എത്രയും പെട്ടെന്ന് പണം നിക്ഷേപിക്കണം’; പ്രധാനമന്ത്രിക്ക് ചിദംബരത്തിന്റെ 10 നിര്‍ദേശങ്ങള്‍ 

‘പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ എത്രയും പെട്ടെന്ന് പണം നിക്ഷേപിക്കണം’; പ്രധാനമന്ത്രിക്ക് ചിദംബരത്തിന്റെ 10 നിര്‍ദേശങ്ങള്‍ 

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ സഹായിക്കണമെന്ന നിര്‍ദേശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പാവപ്പെട്ടവരെ സഹായിക്കുന്നതടക്കം, ജനങ്ങള്‍ നേരിടേണ്ടി വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുന്നില്‍ കണ്ട് പ്രധാനമന്ത്രി ചെയ്യേണ്ട കാര്യങ്ങള്‍ എന്ന രീതിയില്‍ 10 നിര്‍ദേശങ്ങളാണ് ചിദംബരം മുന്നോട്ട് വെച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന തുക ഇരട്ടിയാക്കണം. ബാക്കിനല്‍കാനുള്ള തുക എത്രയും പെട്ടെന്ന് അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കണം.

2. കുടികിടപ്പുകാരായ കര്‍ഷകര്‍ക്ക് രണ്ടു ഘട്ടമായി 12,000 രൂപ നല്‍കണം.

3. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവരുടെ പട്ടിക തയ്യാറാക്കി, അവരുടെ അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം നല്‍കണം.

4. നഗരങ്ങളില്‍ താമസിക്കുന്ന, ജന്‍ധന്‍ അക്കൗണ്ടുള്ള പാവപ്പെട്ടവര്‍ക്ക് 6000 രൂപ വീതം നല്‍കണം.

5. റേഷന്‍കാര്‍ഡുള്ള എല്ലാവര്‍ക്കും, റേഷന്‍ കടകള്‍ വഴി 10 കിലോ അരിയോ ഗോതമ്പോ നല്‍കണം. ഹോം ഡെലിവറി ക്രമീകരിക്കുകയും വേണം.

‘പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ എത്രയും പെട്ടെന്ന് പണം നിക്ഷേപിക്കണം’; പ്രധാനമന്ത്രിക്ക് ചിദംബരത്തിന്റെ 10 നിര്‍ദേശങ്ങള്‍ 
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ്; കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി, പ്രത്യേക ഓര്‍ഡിനന്‍സ് 

6. രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ ഉടമകളോട് നിലവിലെ തൊഴില്‍ സാഹചര്യങ്ങളും വേതനവും അതേപടി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം.

7. ലിസ്റ്റ് ചെയ്തിരിക്കുന്ന തരത്തില്‍ പണം ആര്‍ക്കെങ്കിലും ലഭിക്കാത്തതുണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ വാര്‍ഡ്, ബ്ലോക്ക് തലത്തില്‍ രജിസ്റ്റര്‍ തയ്യാറാക്കണം. അവരുടെ വിവരങ്ങള്‍ ശേഖരിച്ച്, ബാങ്ക് അക്കൗണ്ടുകള്‍ വഴി 3000 രൂപ വീതം നല്‍കാം.

8. നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ആക്കണം.

9. എല്ലാ തരത്തിലുള്ള മാസ അടവുകളുടെയും തിയതി ജൂണ്‍ 30 വരെ നീട്ടാന്‍ ബാങ്കുകളോട് നിര്‍ദേശിക്കണം.

10. ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ എല്ലാ ഉപഭോഗ വസ്തുക്കളുടെയും ജിഎസ്ടി നിരക്ക് അഞ്ച് ശതമാനം കുറയ്ക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in